ff

ലണ്ടൻ: ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പ്രത്യേക സമ്മാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജി-7 ഉച്ചകോടിയുടെ ഭാഗമായി യു.കെയിലെത്തിയ ബൈഡൻ പൂര്‍ണമായും കൈകള്‍ ഉപയോഗിച്ച് നിര്‍മിച്ച കസ്റ്റം മെയ്ഡ് സൈക്കിളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഉപഹാകമായി നല്‍കിയത്. നല്കിയത് ഒരു സൈക്കിളാണെങ്കിലും 6000 യു.എസ്. ഡോളർ അതായത് ഏകദേശം 4.39 ലക്ഷം ഇന്ത്യന്‍ രൂപയാണ് ഈ സൈക്കിളിന്റെ വില. ക്രോസ്-ബാറില്‍ രണ്ട് ലോക നേതാക്കളുടെ ഒപ്പുകളും നല്‍കിയാണ് സൈക്കിള്‍ നിർമ്മിച്ചിട്ടുള്ളത്.

19-ാം നൂറ്റാണ്ടിലെ അടിമത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച ഫ്രെഡറിക് ഡെഗ്ലസ് എന്നയാളുടെ ഫ്രെയിം ചെയ്ത ചിത്രമാണ് ബോറിസ് ജോൺസൺ ,​ അമേരിക്കൻ പ്രസിഡന്റിന് സമ്മാനിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയും ബ്രിട്ടണും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും, ജി7 ഉച്ചകോടിയ്ക്ക് ആതിഥേയത്വം അരുളിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് വളരെ നന്ദിയുണ്ടെന്നും ബൈഡന്‍ പറഞ്ഞു.