duplesi

അബുദാബി : യൂറോ കപ്പിൽ ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണ ദിവസം അബുദാബിയിൽ നടന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസി സഹതാരവുമായി കൂട്ടിയിടിച്ചുവീണ് ആശുപത്രിയിലായി. ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് താരമായ ഡുപ്ലെസിക്കു ഫീൽഡിംഗിനിടെ മുഹമ്മദ് ഹസ്നൈനുമായി കൂട്ടിയിടിച്ചാണു പരുക്കേറ്റത്.

ബൗണ്ടറി തടയാൻ ഡൈവ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഹസ്നൈനിന്റെ കാൽമുട്ട് ഡുപ്ലെസിയുടെ തലയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ ഡുപ്ളെസിയെ വിശ്രമത്തിനായി ടീം ഹോട്ടലിലേക്ക് മാറ്റി.