s-sreesanth

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് താരവും അഭിനേതാവുമായ എസ്. ശ്രീശാന്ത് തിരിച്ചു വരവിനൊരുങ്ങുന്നു. എന്നാൽ ഇത്തവണ ക്രിക്കറ്റ് പിച്ചിലേക്കല്ല സിനിമയിലേക്കാണെന്ന് മാത്രം. എന്‍.എന്‍.ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്ത നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രമായ 'പട്ടാ'യിലെ നായക വേഷത്തിലൂടെയാണ് താരം തിരിച്ചു വരവിനൊരുങ്ങുന്നത്.

ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് 'പട്ടാ. സി.ബി.ഐ ഉദ്യോഗസ്ഥനായാണ് ശ്രീശാന്ത് ചിത്രത്തിൽ വേഷമിടുന്നത്. ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആര്‍. രാധാകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിക്കുന്നത്. ഛായാഗ്രഹണം - പ്രകാശ്കുട്ടി, എഡിറ്റിംഗ് - സുരേഷ് യു.ആര്‍.എസ്, സംഗീതം - സുരേഷ് പീറ്റേഴ്‌സ്, സ്‌പോട്ട് എഡിറ്റിംഗ് - രതിന്‍ രാധാകൃഷ്ണന്‍, കൊറിയോഗ്രാഫി - ശ്രീധര്‍, കല-സജയ് മാധവന്‍, ഡിസൈന്‍സ് - ഷബീര്‍, പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍.

മലയാളം, ഹിന്ദി, കന്നട സിനിമകളിൽ ശ്രീശാന്ത് നേരത്തെ അഭിനയിച്ചിട്ടുണ്ട്. 2017ൽ സുരേഷ് ​ഗോവിന്ദിന്റെ സംവിധാനത്തിൽ ഇറങ്ങിയ ടിം 5 ആയിരുന്നു ശ്രീശാന്ത് അഭിനയിച്ച മലയാള സിനിമ.