മക്ക: കൊവിഡ് സാഹചര്യത്തിൽ സൗദിക്കകത്തുള്ളവരിൽ നിന്ന് 60,000 പേരെ മാത്രം പങ്കെടുപ്പിച്ചു നടത്തുന്ന ഹജ്ജിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂൺ 23 രാത്രി 10 മണി വരെയാണ്
രജിസ്റ്റർ ചെയ്യാനുള്ള അവസരമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിനു പുറത്ത് നിന്നുള്ളവർക്ക് അനുമതി നൽകാതത് തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ്. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം 15 കോടി ജനങ്ങൾക്ക് മികച്ച സൗകര്യത്തോടെയും സുരക്ഷയോടെയും
തീർത്ഥാടകരെ പുണ്യസ്ഥലങ്ങളിൽ എത്തിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ചെയ്തു. വിട്ടുമാറാത്ത രോഗങ്ങൾ ഇല്ലാത്ത 16നും 65നും ഇടയിൽ പ്രായമുള്ള സൗദിയിൽ സ്ഥിരതാമസക്കിയിട്ടുള്ള സ്വദേശികൾക്കും പ്രവാസികൾക്കും,കൊവിഡ് പ്രതിരോധ വാക്സിൻ രണ്ട്സ്വീ ഡോസ് സ്വീകരിച്ചവർക്കുമാണ് അപേക്ഷിക്കാനുള്ള അവസരം