fff

സാവോപോളോ: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ബ്രസീൽ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനാരോയ്ക്ക് പിഴ. ബൊല്‍സൊനാരോ, മകൻ ഇക്വാർഡോ ബൊല്‍സൊനാരോ, അടിസ്ഥാന സൗകാര്യ വകുപ്പ് മന്ത്രി ടാർസിഷ്യോ ഗോമസ് എന്നിവർക്കാണ് പിഴ ചുമത്തിയത്. 552.71 ബ്രസീലിയൻ റീലാണ് പിഴ തുകയായി അടയ്‌ക്കേണ്ടത്. ആക്സലറേറ്റ് ഫോർ ക്രൈസ്റ്റ് എന്ന പേരിൽ സാവോ പോളോയിൽ ബൊല്‍സൊനാരോയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ ആയിരക്കണക്കിന് ആളുകളാണ്

പങ്കെടുത്തത്. രാജ്യത്ത് നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന പക്ഷം പിഴ ഈടാക്കുമെന്ന് സാവോ പോളോ ഗവര്‍ണറും ബൊല്‍സൊനാരോയുടെ രാഷ്ട്രീയ എതിരാളിയുമായ ജൊവാവോ ഡോറിയ നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവി‌ഡ് പ്രതിരോധ നിർദ്ദേശങ്ങളുടെ നിരന്തര വിമർശകമാണ് ബൊല്‍സൊനാരോ. അതേ സമയം കൊവിഡ് വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ടതില്ലെന്നുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം റാലിയിൽ പറഞ്ഞിരുന്നു.

.