elephant-attack

കോന്നി: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസികൾക്കൊപ്പമുണ്ടായിരുന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു. കൊക്കാത്തോട് നെല്ലിക്കാപ്പാറ ചരിവുകലായിൽ വി.ജി.ഷാജി (56) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കോട്ടാമ്പാറ വനത്തിലായിരുന്നു ആനയുടെ ആക്രമണം. ഷാജിക്കൊപ്പമുണ്ടായിരുന്ന രണ്ട് ആദിവാസികളും ഒാടി രക്ഷപ്പെട്ടു. ഷാജിയുടെ മൃതദേഹം സംഭവ സ്ഥലത്ത് കിടക്കുകയാണ്. കനത്ത മഴ കാരണം തുടർ നടപടികൾ ഇന്നു രാവിലയെ സാധിക്കൂവെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

ശ്രീലതയാണ് ഷാജിയുടെ ഭാര്യ. മക്കൾ: അഭിജിത്ത്, അഖിൽ.