novak

സിസ്റ്റിപ്പാസിനെ കീഴടക്കി നാെവാക്ക് ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടം

പാരീസ് : ഇഞ്ചോടിഞ്ച് ആവേശം നിറഞ്ഞ അഞ്ചുസെറ്റ് കലാശപ്പോരാട്ടത്തിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസ്റ്റിപ്പാസിനെ തോൽപ്പിച്ച് ലോക ഒന്നാം നമ്പർ സെർബിയൻ താരം നൊവാക്ക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടത്തിൽ മുത്തമിട്ടു.6-7(6/8),2-6,6-3,6-2,6-4 എന്ന സ്കോറിനായിരുന്നു നൊവാക്കിന്റെ കിരീടധാരണം. സെമിയിൽ ഫ്രഞ്ച് ഓപ്പൺ ചക്രവർത്തി റാഫേൽ നദാലിനെ മറികടന്നെത്തിയ നൊവാക്ക് ഇത് രണ്ടാം തവണയാണ് റൊളാംഗ് ഗാരോസിൽ കിരീടമുയർത്തുന്നത്.

ആദ്യ രണ്ട് സെറ്റുകൾ നേടി സിസ്റ്റിപ്പാസ് നിലവിലെ ഒന്നാം നമ്പർ താരത്തെ അമ്പരപ്പിച്ചപ്പോൾ അടുത്ത രണ്ടുസെറ്റുകളിൽ സമ്പൂർണാധിപത്യം നേടി നൊവാക്ക് ശക്തമായി തിരിച്ചുവന്നതോടെ മത്സരം ആവേശഭരിതമായ അഞ്ചാം സെറ്റിലേക്ക് നീണ്ടു.

2

നൊവാക്കിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം.

ഓപ്പൺ കാലഘട്ടത്തിൽ രണ്ട് തവണ എല്ലാ ഗ്രാൻസ്ളാമുകളും നേടുന്ന ആദ്യ താരം.

ഫ്രഞ്ച് ഓപ്പണിൽ നദാലിനെ രണ്ട് തവണ തോൽപ്പിക്കുന്ന ആദ്യ താരം.

19

നൊവാക്കിന്റെ ഗ്രാൻസ്ളാം കിരീടങ്ങളുടെ എണ്ണം. 20 കിരീടങ്ങളുമായി ഫെഡററും നദാലുമാണ് ഒന്നാം സ്ഥാനത്ത്.