റൊളാങ്ഗാരോസ് . തന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കീടം ഉയർത്തി നൊവാക് ജോക്കോവിച്ച്.. കലാശപ്പോരാട്ടത്തിൽ സ്റ്റൈഫാൻ സിറ്റ്സിപാസിനെയാണ് ജോക്കോ പരാജയപ്പെടുത്തിയത്.. രണ്ട് സെറ്റ് പിന്നിട്ട് നിന്ന ശേഷമായിരുന്നു ജോക്കാവിച്ചിന്റെ വിജയം.. സ്കോർ 6-7, 2-6, 6-3, 6-2, 6-4.. 2016ന് ശേഷമുള്ള ജോക്കോവിച്ചിന്റെ ഫ്രഞ്ച് ഓപ്പൺ കിരീടമാണത്.. ഇതോടെ ജോക്കോവിച്ചിന്റെ ഗ്രാൻസ്ലാം നേട്ടം 19 ആയി. ഒന്നിലേറെ ഗ്രാൻഡ്‌സ്ലാമുകൾ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ഇതോടെ ജോക്കോവിച്ചിന് സ്വന്തമായി.. സെമിയിൽ കളിമൺ കോർട്ടിലെ രാജകുമാരൻ റഫാൽ നദാലിനെ തോൽപ്പിച്ചാണ് ഡജോക്കോവിച്ച് ഫൈനലിലെത്തിയത്..
ജോക്കോവിച്ചിന് കളിമൺകോർട്ടിലെ ആറാം ഫൈനൽ. മൂന്ന് തവണ നദാലിനോട് തോറ്റു. ഒരിക്കൽ വാവ്‌റിങ്കയോട് അടിതെറ്റി. 2016ൽ ആൻഡി മറയെ കീഴടക്കി കിരീടം ചൂടി..