വാക്സ് ആപ്പിൾ, വാട്ടർ ആപ്പിൾ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന വെള്ള ചാമ്പക്കയ്ക്ക് ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. സാധാരണ വീടുകളിൽ കാണപ്പെടുന്ന ചുവന്ന നിറത്തിലുള്ള ചാമ്പക്ക അഥവാ റോസ് ആപ്പിളിൽ നിന്ന് വ്യത്യസ്ഥമാണ് വെള്ള ചാമ്പക്ക.
അത്രയൊന്നും അറിയപ്പെടാത്ത ഈ ഫലം ധാരാളം ആയുർവേദ, യുനാനി മരുന്നുങ്ങളിൽ ഉപയോഗിക്കുന്നു. കൂടാതെ ദഹന പ്രശ്നങ്ങൾക്കും മികച്ചതാണ് വെള്ള ചാമ്പക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിവുള്ളതിനാൽ പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണിത്.
ധാരാളം പ്രോട്ടീനും ചാമ്പയ്ക്കയുടെ വിത്തിൽ കാത്സ്യവും അടങ്ങിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും തൊണ്ടയിലെ അണുബാധ കുറയ്ക്കുന്നതിനും സഹായിക്കുന്നു. മറ്റു ഫലങ്ങളോടൊപ്പം ഫ്രൂട്ട് സലാഡായും കഴിക്കാം.