tree-felling-order

തിരുവനന്തപുരം: അനധികൃത മരംമുറിക്ക് കാരണമായ വിവാദ ഉത്തരവിറങ്ങിയത് മന്ത്രിമാരുടെ അറിവോടെയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ഉത്തരവിറക്കാൻ മൂന്ന് തവണ വനം, റവന്യു മന്ത്രിമാർ യോഗം ചേർന്നു. 2018 ലെ സർവകക്ഷി യോഗത്തിന് ശേഷം നടന്ന ചർച്ചയിൽ മന്ത്രിമാർക്ക് പുറമെ ചില ഉന്നതരും പങ്കെടുത്തു.

വിവാദ ഉത്തരവിൽ റവന്യു വകുപ്പ് പ്രതിക്കൂട്ടിലല്ലെന്നും, ഏറെ ചർച്ചകൾക്കു ശേഷം കർഷകർക്കുവേണ്ടി ഇറക്കിയ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടെന്നും റവന്യു മന്ത്രി കെ.രാജൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.വിഷയത്തിൽ വനം, റവന്യൂ വകുപ്പുകൾ തമ്മിൽ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം മുട്ടിൽ മരംമുറിയെക്കുറിച്ച് അന്വേഷിക്കുന്ന ഉന്നത പൊലീസ് സംഘം ഉടൻ വയനാട്ടിലെത്തും. വനംവകുപ്പിൽ നിന്നും പൊലീസിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കും. റവന്യു വകുപ്പിന്റെ വിവാദ ഉത്തരവ് മറയാക്കി വനംകൊള്ള നടന്നുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.