ziona

ഐസോൾ: ലോകത്തിലെ ഏറ്റവും വലിയ കുടുംബനാഥനായി അറിയപ്പെട്ടിരുന്ന മിസോറാമിലെ സിയോണ ചന അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 76 വയസായിരുന്നു.

‌പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്ന അദ്ദേഹം ഐസോളിലെ ട്രിനിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മിസോറം മുഖ്യമന്ത്രി സോറാംതാങ്ക സിയോണയുടെ മരണവാർത്ത ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

With heavy heart, #Mizoram bid farewell to Mr. Zion-a (76), believed to head the world's largest family, with 38 wives and 89 children.
Mizoram and his village at Baktawng Tlangnuam has become a major tourist attraction in the state because of the family.
Rest in Peace Sir! pic.twitter.com/V1cHmRAOkr

— Zoramthanga (@ZoramthangaCM) June 13, 2021

പതിനേഴാം വയസിൽ തന്നെക്കാൾ മൂന്ന് വയസ് മുതിർന്ന സ്‌ത്രീയെ വിവാഹം ചെയ്‌താണ് സിയോൺ വിവാഹ പരമ്പരയ്‌ക്ക് തുടക്കം കുറിച്ചത്. ഒരു വർഷത്തിനിടെ തന്നെ പത്ത് സ്ത്രീകളെ വിവാഹം ചെയ്‌ത സിയോണിന്‍റെ വിവാഹം പിന്നെ തുടർക്കഥയായി മാറുകയായിരുന്നു.

ziona

ബഹുഭാര്യത്വം അനുവദിക്കുന്ന ന്യൂനപക്ഷ മതമായ പാൾ ക്രിസ്ത്യൻ അവാന്തര വിഭാഗത്തിലെ അംഗമാണ് സിയോണ. 38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്‍റെ കുടുംബം. 100 മുറികളുള്ള നാലുനില വീട്ടിലായിരുന്നു എല്ലാവരും കഴിഞ്ഞിരുന്നത്. സിയോണയുടെ മുറിയോട് ചേർന്ന ഡോർമറ്ററിയിലാണ് ഭാര്യമാരുടെ താമസം. ഒരൊറ്റ അടുക്കളയിലാണ് പാചകം.മിസോറാമിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണമായിരുന്നു ഈ വീട്.