ram-temple

ലഖ്‌നൗ: അയോദ്ധ്യയിലെ രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. രണ്ടുകോടി രൂപ മാത്രം മൂല്യമുള്ള ഭൂമി 18.5 കോടി കൊടുത്തുവാങ്ങിയെന്നാണ് പ്രധാന ആരോപണം. ആംആദ്‌മി പാര്‍ട്ടി രാജ്യസഭ എം പി സ‍ഞ്ജയ് സിംഗ്, സമാജ്‌വാദി പാർട്ടി നേതാവ് പവന്‍ പാണ്ഡേ എന്നിവരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

श्री राम जन्म भूमि न्यास में घोटाला, मर्यादा परूषोत्तम प्रभु श्री राम के नाम पर ज़मीन ख़रीद में भारी घोटाला 2करोड़ की ज़मीन ट्रस्ट के चम्पत राय ने 5 मी. बाद 18.5करोड़ में ख़रीदी ये देश के करोड़ों लोगों की आस्था पर आघात है मोदी जी ED CBI से जाँच कराकर घोटाले बाजों को जेल में डालो। pic.twitter.com/5nokllAMno

— Sanjay Singh AAP (@SanjayAzadSln) June 13, 2021

ക്ഷേത്രം പണിയാനായി വാങ്ങിയ ഭൂമി രജിസ്‌ടർ ചെയ്യുമ്പോള്‍ കാണിച്ചിരിക്കുന്നത് രണ്ട് കോടിയാണ്. എന്നാല്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ് അഞ്ച് മിനിട്ടിന് ശേഷം ഭൂമിയുടെ ഉടമയ്ക്ക് 18.5 കോടി കൂടി നല്‍കിയെന്നാണ് ആരോപണം. രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയുടെ പേരിലാണ് പണമിടപാട് നടന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു

ട്രസ്റ്റ് അംഗങ്ങളായ അനില്‍ മിശ്ര, അയോദ്ധ്യ മേയര്‍ റിഷികേശ് ഉപാദ്ധ്യായ എന്നിവര്‍ ഈ സ്ഥലം രജിസ്ട്രേഷനില്‍ സന്നിഹിതരായിരുന്നുവെന്ന് നേതാക്കൾ പറയുന്നു. വിവാദ ഇടപാടിൽ സി ബി ഐയും ഇ ഡിയും അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

ram-temple

​അതേസമയം, അഴിമതി ആരോപണം തള്ളി രാമക്ഷേത്ര ട്രസ്റ്റ് രംഗത്തെത്തി. വർഷങ്ങൾക്ക് മുമ്പുണ്ടാക്കിയ കരാര്‍ പ്രകാരമുള്ള തുകയാണ് രണ്ട് കോടിയെന്നും. ഇപ്പോള്‍ ഈ ഭൂമിയുടെ വില വര്‍ദ്ധിച്ചെന്നുമാണ് ട്രസ്റ്റ് പറയുന്നത്. അത് കണക്കാക്കിയാണ് മാര്‍ച്ച് 18ന് വില്‍പ്പന നടക്കുമ്പോള്‍ ഇപ്പോഴത്തെ മതിപ്പ് വില നല്‍കിയതെന്നാണ് ട്രസ്റ്റ് അധികൃതർ പറയുന്നത്.