babu-antony-charmila

പല താരങ്ങളെക്കുറിച്ചു ഗോസിപ്പുകൾ ഉണ്ടാകാറുണ്ട്. പലപ്പോഴും സത്യമെന്താണെന്ന് പോലും അറിയാതെയായിരിക്കും പലരും തങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെയും മറ്റും കിട്ടുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുക. തങ്ങൾക്കെതിരെ വരുന്ന വിമർശനങ്ങളിൽ ചില താരങ്ങൾ പ്രതികരിക്കാറുണ്ട്. അത്തരത്തിൽ ചാർമിളയെ പ്രണയിച്ച് വഞ്ചിച്ചുപോയെന്ന് വിമർശിച്ചുകൊണ്ടുള്ള ഒരാളുടെ കമന്റിന് മറുപടി നൽകിയിരിക്കുകയാണ് നടൻ ബാബു ആന്റണി.

'നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു. ചാർമിളയെ താങ്കൾ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി-ചാർമിള കോമ്പിനേഷൻ കാണാൻ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയിൽ കുറവ് തോന്നിക്കുന്ന ചാർമിളയെ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും.' എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

ആരാധകന്റെ കമന്റിന് കിടിലം മറുപടിയും ബാബു ആന്റണി നൽകിയിട്ടുണ്ട്. 'താങ്കൾക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളവും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്‌നേഹമുണ്ടെങ്കിൽ അതിൽ സന്തോഷിക്കുക. ജീവിച്ചിരുന്നാൽ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക.' എന്നാണ് താരത്തിന്റെ മറുപടി.

fb