parvathi-thiruvoth

മലയാളി റാപ്പർ ഹിരൺദാസ് മുരളിക്കെതിരെ(വേടൻ) മീ ടൂ ആരോപണം ഉയർന്നിരുന്നു. സംവിധായകൻ മുഹ്‌സിൻ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടർ' എന്ന സംഗീത ആൽബത്തിന്റെ ഭാഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കെയായിരുന്നു വേടനെതിരെ ലൈംഗിക ആരോപണം ഉയർന്നത്.

സംഭവം വിവാദമായതോടെ വേടൻ മാപ്പ് പറഞ്ഞുകൊണ്ടുള്ളൊരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നടി പാർവതി തിരുവോത്ത് ഉൾപ്പടെ നിരവധി പേർ ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ചിലർ രംഗത്തെത്തിയിട്ടുണ്ട്.

'ആരോപണത്തിൽ വേടൻ സാർ മാപ്പ് പറഞ്ഞു.വിശാല മനസ്‌കയായ ആശാത്തി പാർവതി തിരുവോത്ത് മാപ്പ് പറഞ്ഞ വേടൻ ഗോപാലകൃഷ്ണനോട് ലൈക്കടിച്ച് ക്ഷമിച്ചിരിക്കുന്നു. അച്ചോടാ!!!

വൈരമുത്തുവിന് ഒ എൻ വി പുരസ്‌കാരം ലഭിക്കാതിരിക്കാൻ പോസ്‌റ്റോട് പോസ്റ്റ് ഇട്ട മിഷ്ടർ പാർവതി തിരുവോത്ത് താങ്കളെ ഞങ്ങൾക്ക് മനസിലാകുന്നില്ലെന്നാണ്' ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

View this post on Instagram

A post shared by വേടൻ (@vedanwithword)

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ മുൻപ് 17 സ്ത്രീകള്‍ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ വൈരമുത്തുവിന് ഒ എൻ വി കുറിപ്പിന്റെ പേരിലുള്ള അവാർഡ് നൽകിയതിനെതിരെ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു.