anarkali

നടി അനാർക്കലി മരയ്‌ക്കാറിന്റെ വാപ്പ നിയാസ് മരയ്‌ക്കാർ വീണ്ടും വിവാഹിതനായി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിവച്ചു. വിവാഹത്തിന്റെ ചിത്രങ്ങൾ അനാർക്കലിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ആശംസകളും വിമർശനങ്ങളുമായി നിരവധി പേരാണ് എത്തിയത്. ഒടുവിൽ മറുപടിയുമായി താരം തന്നെയെത്തി.

'നിയമപരമായി വിവാഹമോചിതനായതിനു ശേഷമാണ് വാപ്പ വേറെ വിവാഹം കഴിച്ചത്. ഇതിൽ പ്രധാനകാര്യമെന്തെന്നുവച്ചാൽ ഈ വാർത്ത വന്ന ശേഷം എന്റെ ഉമ്മയെ വിളിച്ച് കുറേപേർ ആശ്വസിപ്പിക്കാൻ നോക്കി. ബന്ധുക്കൾക്കിടയിൽ ചെറിയ അസ്വസ്ഥതകളുണ്ട്. ഞാൻ ഉമ്മായെ പിരിഞ്ഞു പോയി എന്ന തരത്തിലാണ് അവരൊക്കെ സംസാരിക്കുന്നത്. എന്റെ അമ്മയെ നിങ്ങൾ കുറേപേർ തെറ്റിദ്ധരിച്ചിട്ടുണ്ട്. സൂപ്പർ കൂൾ അമ്മയാണ് അവർ. വാപ്പ വേറെ വിവാഹം കഴിച്ചു എന്ന പേരിൽ ഉമ്മ തകർന്നുപോകില്ല, വിഷമിക്കുകയുമില്ല. ഡിവോർസ് ആകാൻ ഉമ്മയ്‌ക്ക് ഉമ്മയുടേതായ കാരണങ്ങൾ ഉണ്ടായിരുന്നു. ഒറ്റയ്‌ക്കുള്ള ജീവിതം സന്തോഷത്തോടെ തന്നെ ഉമ്മ മുന്നോട്ടുകൊണ്ടുപോകുന്നു. വാപ്പയ്‌ക്ക് ഒരു കൂട്ടുവേണമെന്ന് തോന്നിയിട്ടാണ് അദ്ദേഹം വേറൊരാളെ കണ്ടെത്തിയത്. അത് ഓരോരുത്തരുടെ ചോയ്സ് ആണ്. ' അനാർക്കലി പറയുന്നു.