octavia

നാലാം തലമുറ ഒക്‌ടാവിയ പുറത്തിറക്കാനൊരുങ്ങുകയാണ് സ്‌കോഡ. രണ്ടു വകഭേദങ്ങളിൽ അഞ്ചു നിറങ്ങളിലായാണ് പുതിയ വാഹനം വിപണിയിലെത്തുക. സ്‌പോർട്ടി ലുക്കുള്ള മനോഹരമായ ബട്ടർഫ്‌ളൈ ഗ്ലിൽ, എൽ.ഇ.ഡി ഹെഡ്ലാംപുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, സ്റ്റൈലിഷ് പിൻ എൽ.ഇ.ഡി ലൈറ്റുകൾ എന്നിവ പുതിയ മോഡലിലുണ്ട്. ഉൾഭാഗത്തും മാറ്റങ്ങൾ ഏറെയുണ്ട്. രണ്ട് സ്‌പോക്കാണ് സ്റ്റിയറിംഗ് വീലുകൾ. പെട്രോൾ എഞ്ചിനിലാണ് പുതിയ വാഹനം വിപണിയിലെത്തുക. 2 ലീറ്റർ ടി.എസ്‌.ഐ പെട്രോൾ എൻജിന് 187 ബി.എച്ച്.പി കരുത്തും 320 എൻ.എം ടോർക്കുമുണ്ട്. ഏഴ് സ്‌പീഡ് ഡി.എസ്.ജി ഗിയർബോക്‌സാണ് ട്രാൻസ്‌മിഷൻ.