ഹ്യുണ്ടായി അൽക്കസറിന്റെ പ്രീമിയം എസ്. യു.വി ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. 25000 രൂപ നൽകി ഹ്യുണ്ടേയ് ഡീലർഷിപ്പിലൂടെയോ അല്ലെങ്കിൽ ക്ലിക് ടു ബൈ എന്ന ഹ്യുണ്ടേയ് സൈറ്റിലൂടെയോ വാഹനം സ്വന്തമാക്കാം. 6, 7 സീറ്റ് കോൺഫിഗറേഷനിലാണ് വാഹനം എത്തുന്നത്. ഉള്ളിലെ സ്ഥല സൗകര്യം വർദ്ധിപ്പിക്കുന്നതിനായി 2760 എം.എം എന്ന സെഗ്‌മെന്റിലെ ഏറ്റവും മികച്ച വീൽബെയ്സും വാഹനത്തിനുണ്ട്. രാജ്യാന്തര വിപണിക്ക് വേണ്ടി ഇന്ത്യയിൽ തന്നെ നിർമ്മിച്ചാണ് വാഹനം പുറത്തിറക്കുന്നത്. ആറ് സ്‌പീഡ് മാനുവൽ, ആറ് സ്‌പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സ് വകഭേദങ്ങൾ രണ്ടു മോഡലുകൾക്കുമുണ്ട്.