maruthi

കൊവിഡ് പ്രതിസന്ധിയിൽ വാഹനമേഖലയ്ക്കുണ്ടായ കനത്ത നഷ്ടത്തിൽ നിന്നും തിരിച്ചു കയറ്റുന്നതിന്റെ ഭാഗമായി വൻ ഡിസ്‌കൗണ്ടുകൾ നൽകിയിരിക്കുകയാണ് മാരുതി. നെക്സ ശ്രേണിയിലെ എൻട്രി ലെവൽ മോഡലായ ഇഗ്നിസിൽ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് നൽകുന്നത്. വാഹനത്തിന്റെ സിഗ്മ വേരിയന്റിൽ 20,000 രൂപയും ഡെൽറ്റ പതിപ്പിന് 15,000 രൂപയുമാണ് ഓഫർ. പ്രീമിയം ഹാച്ച്ബാക്കായ ബലേനോക്ക് 41,000 രൂപ വരെയുള്ള കിഴിവുകളാണ് നൽകുന്നത്. മിഡ്‌സൈസ് സെഡാനായ സിയാസിന് എക്സ്‌ചേഞ്ച് ബോണസായി 15,000 രൂപ വരെയും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓൺവഴി വാങ്ങുമ്പോൾ പിന്നെയും ഇളവുകൾ ലഭ്യമാക്കുന്നുണ്ട്.