photo

അമേ​രി​ക്ക​യുടെ വിദേ​ശ​ന​യ​ത്തിൽ കാത​ലായ മാറ്റം വരു​ത്തു​മെന്ന് പ്രസിഡന്റ് സ്ഥാന​ത്തേക്ക് മത്സ​രിച്ച ജോ ബൈഡൻ തിര​ഞ്ഞെ​ടു​പ്പു​ കാ​ലത്ത് വ്യക്ത​മാ​ക്കി​യി​രുന്നു. ഈ പശ്ചാ​ത്ത​ല​ത്തിൽ ഇക്ക​ഴിഞ്ഞ ഏപ്രിൽ രണ്ടാം​വാ​ര​ത്തിൽ അഫ്ഗാ​നി​സ്ഥാ​നിൽ നിന്ന് അമേ​രി​ക്കൻ സൈന്യത്തെ പൂർണ​മായും പിൻവ​ലി​ക്കു​ന്ന​തായി പ്രഖ്യാ​പി​ച്ചു. പ്രസി​ഡന്റ് ബൈഡന്റെ തീരു​മാനം ലോക​രാ​ഷ്ട്ര​ങ്ങ​ളിൽ പ്രത്യേ​കിച്ച് പശ്ചി​മേ​ഷ്യൻ രാജ്യ​ങ്ങ​ളിൽ പുതിയ സമ​വാ​യ​ങ്ങൾക്ക് വഴി​തെ​ളി​ച്ചു.
ദീർഘ​നാ​ളു​ക​ളായി ലോകത്തെ അല​ട്ടി​ക്കൊ​ണ്ടി​രി​ക്കുന്ന പ്രശ്ന​മാണ് പാല​സ്തീൻ - ഇസ്രയേൽ തർക്ക​ങ്ങളും ഏറ്റു​മു​ട്ട​ലു​ക​ളും. അറബ് വംശജരും ജൂത​ന്മാരും തമ്മി​ലുള്ള വംശീയ കലാ​പ​മായി ചിത്രീ​ക​രി​ച്ചു​കൊണ്ട് പല രാജ്യ​ങ്ങളും പക്ഷം​പി​ടി​ച്ച​തു​ കാ​രണം ഐക്യ​രാ​ഷ്ട്ര​സ​ഭ​യ്ക്കു​ പോലും പാല​സ്തീൻ ​-​ഇ​സ്രയേൽ പ്രശ്നം പരി​ഹ​രി​ക്കാൻ കഴി​യാ​തെ​ പോ​യി. തങ്ങ​ളുടെ അജ​യ്യ​മായ യുദ്ധോ​പ​ക​ര​ണ​ങ്ങ​ളു​ടെയും സമ്പ​ത്തി​ന്റെയും അടിത്ത​റയും ലോക​സാ​മ്രാ​ജ്യ​ശ​ക്തി​ക​ളുടെ പ്രത്യേ​കിച്ച് അമേ​രി​ക്ക​യുടെ പിൻബ​ലവും നേടി​യെ​ടു​ക്കാൻ കഴിഞ്ഞ ഇ​സ്രയേൽ നിര​ന്തരം പാല​സ്തീ​നു ​നേരെ കട​ന്നാ​ക്ര​മ​ണ​ങ്ങൾ തുടർന്നു​കൊ​ണ്ടി​രു​ന്നു.
പാല​സ്തീൻ ഒരു സ്വത​ന്ത്ര​രാ​ഷ്ട്ര​മായി അംഗീ​കാരം നേടി​യെ​ടു​ക്കു​ന്ന​തിലും തങ്ങൾ ജനിച്ച മണ്ണിൽ ജീവി​ക്കാ​നുള്ള അവ​കാശം നേടുന്നതിലും അരാ​ഫ​ത്തിന്റെ നേതൃ​ത്തിൽ പാല​സ്തീൻ ജനത നട​ത്തിയ പോരാട്ടം ചരി​ത്ര​ത്തിൽ ഇടം​നേ​ടി. എന്നിട്ടും ആ കൊച്ചു ഭൂപ്ര​ദേ​ശ​ത്തെയും പാല​സ്തീൻ ജന​ത​യെയും വേട്ട​യാ​ടു​ന്ന നട​പ​ടി​ക്ര​മ​ങ്ങൾ ഇ​സ്രയേൽ തുടർന്നു. പാല​സ്തീൻ വിമോ​ച​ന​പോ​രാ​ട്ട​ത്തിൽ അരാ​ഫ​ത്തിനെ കൊല​പ്പെ​ടു​ത്താൻ അമേ​രി​ക്കൻ ചാര​സം​ഘ​ട​ന​യായ സി.​ഐ.​എ. നടത്തിയ ശ്രമ​ങ്ങ​ളെ​ത്തു​ടർന്ന് പാല​സ്തീൻ ജന​തയ്ക്ക് അവ​രുടെ വിമോ​ച​ന ​നാ​യ​കനെ നഷ്ട​പ്പെ​ട്ടു. പാല​സ്തീ​നിൽ ആഭ്യ​ന്ത​ര​മായി ഉയർന്നു​വന്ന സംഘർഷ​ങ്ങ​ളിലും വിവിധ പാർട്ടി​ക​ളുടെ നില​പാ​ടു​ക​ളിലും അമേ​രി​ക്ക നിര​ന്തരം ഇട​പെ​ട്ടു. ഇസ്ര​യേ​ലിന് വൻതോ​തി​ലുള്ള സഹാ​യ​ങ്ങൾ ലഭ്യ​മാ​ക്കി​യ​തോടെ പാല​സ്തീ​ൻ ജന​തയെ ഭിന്നി​പ്പി​ക്കാനും രാജ്യത്തെ ദുർബ​ല​പ്പെ​ടു​ത്താ​നു​മുള്ള ശ്രമ​ങ്ങൾ നിര​ന്തരം ഇസ്രയേൽ തുടർന്നു.
ഏറ്റവും ഒടു​വിൽ ഇസ്രയേ​ലിൽ നടന്ന തിര​ഞ്ഞെടുപ്പിൽ എട്ട് പ്രതി​പ​ക്ഷ​പാർട്ടി​ക​ളുടെ ഒരു മുന്നണി രൂപീ​ക​രി​ച്ചു​ കൊണ്ട് 'യയ്ർ ലപീദ് ' പ്രതി​പ​ക്ഷ​നേ​താ​വായി തിര​ഞ്ഞെ​ടു​പ്പിനെ നേരി​ട്ടു. 'നെതന്യാ​ഹു​വിനെ പുറ​ത്താ​ക്കുക' 'പുതിയ സർക്കാ​രിന് രൂപം നൽകുക' ഇതാ​യി​രുന്നു പ്രതി​പക്ഷ പാർട്ടി​ക​ളുടെ മുദ്രാ​വാ​ക്യം. മദ്ധ്യവർത്തി വിഭാ​ഗ​ങ്ങ​ളുടെ നേതാ​വായ 'ലപീദ് ' വലതുപക്ഷ പാർട്ടി നേതാ​വായ 'നഫ്‌താലി ബെന്നറ്റു'മായും ഐക്യ​മു​ണ്ടാ​ക്കി. കുടി​യേ​റ്റ​ക്കാ​രുടെ പ്രശ്ന​ങ്ങൾ ഉയർത്തി സമരം ചെയ്യുന്ന ഇടതുപക്ഷ ചിന്താ​ഗ​തി​ക്കാ​രായ പാർട്ടിയും, അറ​ബി​ക​ളുടെ പാർട്ടിയും ഒത്തു​ചേർന്ന് 'നെതന്യാഹു'വിനെ​തിരെ അതി​ശ​ക്ത​മായ ഒരു നിര ഉയർന്നു​വ​ന്നു.
ഐക്യ​മു​ന്നണി അധി​കാരം പങ്കി​ടുന്ന പ്രശ്നവും തീരു​മാ​നി​ക്ക​പ്പെ​ട്ടു. ആദ്യത്തെ രണ്ടര വർഷം പ്രതി​പ​ക്ഷ​നേ​താ​വായ 'ലപീദ് ' പ്രധാ​ന​മ​ന്ത്രി​യാ​കും. തുടർന്ന് 'ബെന്നറ്റ് ' പ്രധാ​ന​മ​ന്ത്രി​യായി ചുമ​തലയേൽക്കും.
കഴിഞ്ഞ രണ്ടു​വർഷ​ത്തി​നു​ള്ളിൽ ഇസ്ര​യേലിൽ നാലു തിര​ഞ്ഞെ​ടു​പ്പു​കൾ നട​ന്നു. ഉറച്ച ഭര​ണ​കൂടം നില​വിൽ വരു​ന്ന​തിന് 'നെതന്യാഹു' എന്നും എതി​രാ​യി​രു​ന്നു. ഇസ്രയേൽ ജനത ഒരു മാറ്റം ആഗ്ര​ഹി​ക്കു​ന്നെന്ന് വ്യക്ത​മാ​യി. 'നെതന്യാഹു'വിനെതിരെ അതി​ശ​ക്ത​മായ വികാരം ജന​ങ്ങ​ളിൽ പ്രക​ട​മാ​ണ്. പുതിയ സർക്കാ​രിനെ അട്ടി​മ​റി​ക്കുക അത്ര എളു​പ്പ​മാ​കി​ല്ല. ചരി​ത്ര​ത്തി​ലാ​ദ്യ​മായി ഇസ്രയേ​ലിൽ അറ​ബി​ക​ളുടെ രാഷ്ട്രീയപ്പാർട്ടി പുതിയ മുന്ന​ണി​യിലെ ഒരം​ഗ​മാണ്. അവ​രുടെ പങ്കാ​ളിത്തം ഇസ്രയേ​ലിന് പഴ​യ​തു​പോലെ മുന്നോട്ടു പോകാ​നാ​വില്ല എന്ന സൂച​ന​യാ​ണ്. 'ഐക്യ​അ​റബി ജനാ​ധി​പ​ത്യ ​പാർട്ടിക്ക് 'ഇസ്രയേൽ പാർല​മെന്റിൽ നാല് അംഗ​ങ്ങ​ളു​ണ്ടെ​ന്നതും ശ്രദ്ധേ​യ​മാ​ണ്.
മേയ്10 ന് ഗാസ​യിൽ പൊട്ടി​പ്പു​റ​പ്പെട്ട യുദ്ധ​ത്തിന്റെ പശ്ചാ​ത്ത​ല​ത്തിൽ ഇസ്രയേൽ തല​സ്ഥാ​നത്തും നിര​വധി ദുര​ന്ത​ങ്ങൾ അര​ങ്ങേ​റി. അറ​ബി​കളെ കൊന്നൊ​ടു​ക്കി​യാൽ തന്റെ നില ഭദ്ര​മാ​കു​മെന്ന നെതന്യാഹു​വിന്റെ കണ​ക്കു​കൂ​ട്ടൽ തെറ്റി. ഗാസ സംഭ​വ​ത്തെ​ത്തു​ടർന്ന് ഇസ്രയേൽ ജനത നെതന്യാ​ഹു​വി​നെ​തിരെ തിരി​യു​ക​യാ​ണു​ണ്ടാ​യ​ത്. പുതു​തായി അധി​കാ​ര​ത്തി​ലെ​ത്തുന്ന ഭര​ണ​കൂ​ടത്തെ അട്ടി​മ​റി​ച്ചാലും ഇല്ലെ​ങ്കിലും നെതന്യാഹു യുദ്ധോ​പ​ക​രണ കച്ച​വ​ട​ത്തിൽ നട​ത്തിയ ഞെട്ടി​പ്പി​ക്കുന്ന അഴി​മ​തി​കളെക്കുറി​ച്ചുള്ള കുറ്റ​വി​ചാ​ര​ണയ്‌ക്ക് വിധേ​യ​നാ​കും.