shanker

ദീ​പ്തി​ പി​ള്ള ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​ ​ഡീ​ ​കോ​ഡിം​ഗ് ​ശ​ങ്ക​ർ​" ​എ​ന്ന​ ​ഡോ​ക്യുമെ​ന്റ​റി​ ​ടോ​റ​ന്റോ​ ​അ​ന്താ​രാ​ഷ്ട്ര​ ​വ​നി​താ​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ചി​ത്ര​ത്തി​നു​ള്ള​ ​പു​ര​സ്കാ​രം​ ​നേ​ടി.​ബെ​സ്റ്റ് ​ബ​യോ​ഗ്ര​ഫി​ക്ക​ൽ​ ​വി​ഭാ​ഗ​ത്തി​ലാ​ണ് ​അം​ഗീ​കാ​രം.​ ​പ്ര​ശ​സ്ത​ ​ഗാ​യ​ക​നും​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ശ​ങ്ക​ർ​ ​മ​ഹാ​ദേ​വ​ന്റെ​ ​ജീ​വി​ത​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​ ​എ​ടു​ത്ത​ ​ഈ​ ​ചി​ത്രം​ ​വി​വി​ധ​ ​അ​ന്ത​ർ​ദ്ദേ​ശീ​യ​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു.​ഇ​ന്ത്യ​യു​ടെ​ ​രാ​ജ്യാ​ന്തരച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ​ ​(​ ​ഇ​ഫി​ ​ഗോ​വ)​ ​പ​നോ​ര​മ​ ​വി​ഭാ​ഗ​ത്തി​ലും​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യു​ണ്ടാ​യി.​പ​തി​വ് ​ബ​യോ​പ്പി​ക്കു​ക​ളി​ൽ​ ​നി​ന്നു​ ​വ്യ​ത്യ​സ്ഥ​മാ​യി​ ​ശ​ങ്ക​ർ​ ​മ​ഹാ​ദേ​വ​ൻ​ ​സം​ഗീ​ത​ഞ്ജ​നാ​യി​ ​ഉ​രു​ത്തി​രി​ഞ്ഞ​തെ​ങ്ങ​നെ​യെ​ന്നും​ ,​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മി​ക​ച്ച​ ​പാ​ട്ടു​ക​ളി​ൽ​ ​അ​ന്ത​ർ​ലീ​ന​മാ​യ​ ​സം​ഗീ​ത​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ​ ​നേ​രി​ട്ടു​ ​വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.​രാ​ജീ​വ് ​മെ​ഹ്റോ​ത്ര​യാ​ണ് ​നി​ർ​മ്മാ​താ​വും​ ​ക​മ്മി​ഷ​നിം​ഗ് ​എ​ഡി​റ്റ​റും. മ​നോ​ജ് ​പി​ള്ള​യും സി.​ജെ.​അ​നി​ൽ​കു​മാ​റു​മാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ച്ച​ത്.​അ​ൽ​ഫോ​ൺ​സ് ​ജോ​സ​ഫ് ​സം​ഗീ​ത​വും​ ​സോ​ണി​ ​ശ​ശാ​ങ്ക​ൻ​ ​എ​ഡി​റ്റിം​ഗും​ ​നി​ർ​വ​ഹി​ക്കു​ന്നു.​പ്ര​ശ​സ്ത​ ​പ്ര​സ്സ് ​ഫോ​ട്ടോ​ഗ്രാ​ഫ​റും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ശി​വ​ന്റെ​ ​മ​ക​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​സ​ഞ്ജീവ് ശി​വ​നാ​ണ് ​ദീ​പ്തി​യു​ടെ​ ​ഭ​ർ​ത്താ​വ്.​ ​ആ​ക​ർ​ഷ​ക​മാ​യ​ ​ഈ​ ​ഡോ​ക്യുമെ​ന്റ​റി​ ​വ​ലി​യ​ ​പ്രേ​ക്ഷ​കാം​ഗീ​കാ​രം​ ​നേ​ടു​ന്നു​ണ്ട്.