biden-and-macron-

ലണ്ടൻ: ലണ്ടനിലെ കോൺവാളിൽ പോയാൽ ബൈഡൻസ് ബിഗ് ഉന്നും മെർക്കൽസ് മിന്റഡ് ലാംപും, മാക്രോൺസ് മിക്‌സഡ് വെജും ബോറിസ് സ്റ്റിലോട്ടനും വയറിനിറയെ കഴിയ്ക്കാം. ജി 7നോടുബന്ധിച്ചാണ് അംഗരാജ്യങ്ങളിലെ നേതാക്കന്മാരുടെ പേരിട്ട വിഭവങ്ങൾ കോൺവാളിലെ കടകളിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. സെന്റ് ഇവാസ് എന്ന കടയിൽ പോയാൽ ബൈഡനേയും മാക്രോണിനേയുമൊക്കെ കഴിയ്ക്കാം. ബി.ബി.സിയുടെ പൊളിറ്റിക്കൽ റിപ്പോർട്ടറായ മാർട്ടിൻ ഓട്ടെസാണ് ഈ വിഭവങ്ങളുടെ ചിത്രവും വിവരണവും മെനുവിനോടൊപ്പം ട്വിറ്ററിൽ പങ്കുവച്ചത്. ധാരാളം ആളുകൾ ഈ വിഭവങ്ങൾ കഴിക്കാനെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.