covid

വാഷിംഗ്ടൺ: കൊവിഡിന്റെ രണ്ടാംഘട്ട - മൂന്നാംഘട്ട വ്യാപനത്താൽ ലോകരാജ്യങ്ങൾ വലയുന്നതിനിടെ ലോകത്ത് ആകെ രോഗികളുടെ എണ്ണം 176,793,015 ഉം മരണം 3,820,982 ഉം ആയി. രോഗമുക്തരുടെ എണ്ണം 160,859,751ൽ എത്തിയത് ആശ്വാസം പകരുന്ന വാർത്തയാണ്. രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ലോകത്ത് ഒന്നാമത്. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ യഥാക്രമംഇന്ത്യ, ബ്രസീൽ,ഫ്രാൻസ്, തുർക്കി എന്നീ രാജ്യങ്ങളുണ്ട്. അതേസമയം, സെപ്തംബറോടെ റഷ്യയുടെ സ്പുട്നിക് വി വാക്സിന്റെ നേസൽ തുള്ളിമരുന്ന് (മൂക്കിൽ കൂടി ഒഴിക്കുന്ന തുള്ളി മരുന്ന്) പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്ന് ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അലക്സാണ്ടർ ഗിന്റസ്ബർഗ് അറിയിച്ചു. മരുന്ന് എട്ട് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളിൽ നടത്തിയ പരീക്ഷണങ്ങളിൽ മരുന്ന് മികച്ച ഫലം പ്രകടിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, മരുന്നിന്റെ പരീക്ഷണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അലക്സാണ്ടർ വെളിപ്പെടുത്തിയില്ല.

@ ഒമാനിൽ വിദേശികൾക്കും വാക്സിൻ

ഒമാനിൽ ജനസംഖ്യയുടെ 12 ശതമാനത്തിലേറെ പേര്‍ വാക്‌സിൻ സ്വീകരിച്ചു.

സർക്കാർ ജീവനക്കാർക്കുള്ള വാക്‌സിനേഷൻ ഞായറാഴ്ച ആരംഭിച്ചു. അതേസമയം, രാജ്യത്ത്

18ന് മുകളിൽ പ്രായമുള്ള വിദേശപൗരന്മാർക്കും വാക്സിൻ ലഭ്യമാകും. സ്വകാര്യ ആശുപത്രികൾ വഴി വ്യക്തികൾക്കും കമ്പനികൾക്കും വാക്‌സിൻ സ്വീകരിക്കാം.

@ ചൈനയിൽ നിന്ന് വാക്സിൻ വാങ്ങാൻ ബംഗ്ലാദേശ്

ചൈനയിൽ നിന്ന് വാക്സിൻ വാങ്ങുന്നതിനായി കരാറിൽ ഒപ്പു വച്ച് ബംഗ്ലാദേശ്.

കരാർ അനുസരിച്ച്​ വാക്സിൻ്റെ വിലവെളി​പ്പെടുത്താനാകില്ലെന്ന് ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാഹിദ്​ മാലിഖ്​ പറഞ്ഞു. വിവിധ രാജ്യങ്ങൾക്ക്​ പല വിലയിലാണ് ചൈന​ വാക്​സിൻ വിറ്റതെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

.