p

ഓക്‌ലൻഡ്:ഗർഭിണികൾക്ക് ഫൈസർ വാക്സിൻ നൽകുന്നത് സുരക്ഷിതമാണെന്ന് പഠനങ്ങളിൽ തെളിഞ്ഞെന്ന് ന്യൂസിലൻഡും ആസ്ട്രേലിയയും. പുതിയ മാർഗരേഖ പ്രകാരം ഗർഭാവസ്ഥയുടെ ഏതു കാലത്തും ഫൈസർ സ്വീകരിക്കാം.കൊവിഡ് ബാധ തടയാവുന്ന സാഹചര്യമുണ്ടെങ്കിൽ ഗർഭിണികൾ വാക്സിൻ തൽക്കാലം സ്വീകരിക്കേണ്ടെന്നായിരുന്നു നേരത്തെ ഇരുരാജ്യങ്ങളും അറിയിച്ചിരുന്നത്.