central-government

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോടു ജോലിയില്‍ ഹാജരാകാന്‍ കേന്ദ്രത്തിന്റെ നിർദ്ദേശം. അണ്ടര്‍ സെക്രട്ടറിയും അതിന് മുകളിലുമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവരോടാണ് നിര്‍ദേശം.

ജൂണ്‍ 16 മുതല്‍ ജൂണ്‍ 30 വരെ ഓഫീസില്‍ എത്താനാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശം നല്‍കിയത്. അണ്ടര്‍ സെക്രട്ടറി തസ്തികയ്ക്ക് താഴെ തലങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ പകുതി പേര്‍ ഓഫീസില്‍ എത്തിയാല്‍ മതി.

ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബാക്കിയുള്ളവർര്‍ക്ക് ഫ്രം ഹോം ആയി ജോലി ചെയ്യണം.

സമാനമായ രീതിയിൽ ഭിന്നശേഷിക്കാരും ഗര്‍ഭിണികളും വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നും കേന്ദ്ര സർക്കാർ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. തുടര്‍ച്ചയായ ഏഴാം ദിവസവും ഒരു ലക്ഷത്തില്‍ താഴെയാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം.