brazil

കോപ്പ ഉദ്ഘാടന മത്സരത്തിൽ ബ്രസീൽ വെനിസ്വേലയെ തോൽപ്പിച്ചു

ബ്ര​സീ​ലി​യ​:​ ​പ്ര​തി​സ​ന്ധ​ിക​ൾ​ക്ക് ​ന​ടു​വി​ലു​ള്ള​ ​കോ​പ്പ​ ​അ​മേ​രി​ക്ക​ ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​തി​ഥേ​യ​രാ​യ ​ബ്ര​സീ​ൽ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത് ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ക്ക് ​വെ​നി​സ്വേ​ല​യെ​ ​വീ​ഴ്ത്തി.​ ​ഗ്രൂ​പ്പ് ​എ​യി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​മാ​ർ​ക്കീ​‌​ഞ്ഞോ​സും​ ​പെ​നാ​ൽറ്റി​യി​ലൂ​ടെ​ ​നെ​യ്മ​റും​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​ഗ​ബ്രി​യേ​ൽ​ ​ബ​ർ​ബോ​സ​യും​ ​നേ​ടി​യ​ ​ഗോ​ളു​ക​ളാ​ണ് ​ബ്ര​സീ​ലി​ന് ​ജ​യ​മൊ​രു​ക്കി​യ​ത്.
മ​റു​വ​ശ​ത്ത് ​ഗോ​ളൊ​ന്നും​ ​നേ​ടി​യി​ല്ലെ​ങ്കി​ലും​ ​കൊ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ​ആ​റോ​ളം​ ​ആ​ദ്യ​പ​തി​നൊ​ന്നി​ലെ​ ​താ​ര​ങ്ങ​ളി​ല്ലാ​തെ​ ​ഇ​റ​ങ്ങി​യ​ ​വെ​നി​സ്വേ​ല​ ​തീ​ര​മോ​ശം​ ​പ്ര​ക​ട​ന​മ​ല്ല​ ​പു​റ​ത്തെ​ടു​ത്ത​ത്.​ ​പ്ര​ത്യേ​കി​ച്ച് ​ര​ണ്ടാം​ ​പ​കു​തി​യി​ൽ.​ ​മ​റു​വ​ശ​ത്ത് ​ഗോ​ള​ടി​പ്പി​ച്ചും​ ​ഗോ​ള​ടി​ച്ചും​ ​തി​ള​ങ്ങി​യ​ ​നെ​യ്മ​റു​ടെ​ ​ചി​റ​കി​ലേ​റി​യാ​ണ് ​കാ​ന​റി​ക​ൾ​ ​വി​ജ​യ​ത്തി​ലേ​ക്ക് ​പ​റ​ന്ന​ത്.​ ​
മ​ത്സ​ര​ത്തി​ൽ​ ​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ൾ​ ​മ​ഞ്ഞ​പ്പ​ട​ ​സൃ​ഷ്ടി​ച്ചെ​ങ്കി​ലും​ ​ഫി​നി​ഷിം​ഗി​ലെ​ ​പി​ഴ​വു​ക​ൾ​ ​അ​വ​ർ​ക്ക് ​ത​ല​വേ​ദ​ന​യാ​വു​ക​യാ​യി​രു​ന്നു.​വെ​നി​സ്വേ​ല​ൻ​ ​പ്ര​തി​രോ​ധ​വും​ ​വി​ല​ങ്ങ് ​ത​ടി​യാ​യി.​ ​റി​ച്ചാ​ർ​ലി​സ​ൺ​ ​ഒ​രു​ ​ത​വ​ണ​ ​വ​ല​കു​ലു​ക്കി​യെ​ങ്കി​ലും​ ​ഓ​ഫ് ​സൈ​ഡാ​യി​രു​ന്നു.
അ​വ​സ​ര​ങ്ങ​ൾ​ ​പാ​ഴാ​ക്കി​യെ​ങ്കി​ലും​ ​ലാ​റ്റി​ന​മേ​രി​ക്ക​ൻ​ ​ഫു​ട്ബാ​ളി​ന്റെ​ ​ചാ​രു​ത​ ​വി​ളി​ച്ചോ​തു​ന്ന​ ​മ​നോ​ഹ​ര​ ​നീ​ക്ക​ങ്ങൾ​ ​നി​ര​വ​ധി​ ​ത​വ​ണ​ ​ബ്ര​സീ​ലി​യ​ൻ​ ​താ​ര​ങ്ങ​ളി​ൽ​ ​നി​ന്നു​ണ്ടാ​യി.​ 23​-ാം​ ​മി​നി​ട്ടി​ൽ​ ​മാ​ർ​ക്കീ​ഞ്ഞോ​ ​ബ്ര​സീ​ലി​നെ​ ​മു​ന്നി​ലെ​ത്തി​ച്ചു.​ ​തു​ട​‌​ന്ന് ​ഒ​ന്നാം​ ​പ​കു​തി​യി​ൽ​ ​ബ്ര​സീ​ലി​ന് ​വ​ല​കു​ലു​ക്കാ​നാ​യി​ല്ല.​ 64​-ാം​ ​മി​നി​ട്ടി​ൽ​ ​ഡാ​നി​ലോ​യെ​ ​വീ​ഴ്ത്തി​യ​തി​ന് ​ല​ഭി​ച്ച​ ​പെ​നാ​ൽ​റ്റി​ ​നെ​യ്മ​ർ​ ​പി​ഴ​വി​ല്ലാ​തെ​ ​വ​ല​യി​ലെ​ത്തി​ച്ചു.​
​ജ​സ്യൂ​സി​ന് ​പ​ക​ര​മെ​ത്ത​ിയ​ ​ഗാ​ബി​ഗോ​ൾ​ 89​-ാം​ ​മി​നി​ട്ടി​ൽ​ ​നെ​യ്മ​റു​ടെ​ ​പാ​സി​ൽ​ ​നി​ന്ന് ​ബ്ര​സീ​ലി​ന്റെ​ ​ഗോ​ൾ​ ​പ​ട്ടി​ക​ ​പൂ​ർ​ത്തി​യാ​ക്കി.
കൊ​ളം​ബി​യ​ക്കും​ ​
ജ​യം

ഗ്രൂ​പ്പ് ​എ​യി​ലെ​ ​മ​റ്റൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​കൊ​ളം​ബി​യ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ഒ​രു​ ​ഗോ​ളി​ന് ​ഇ​ക്വ​ഡോ​റി​നെ​ ​കീ​ഴ​ട​ക്കി.​ ​എ​ഡ്വി​ൻ​ ​കാ​ർ​ഡോ​ണ​യാ​ണ് 42​-ാം​ ​മി​നി​ട്ടി​ൽ​ ​കൊ​ളം​ബി​യ​യു​ടെ​ ​വി​ജ​യ​ഗോ​ൾ​ ​നേ​ടി​യ​ത്.