nirmal-milkha

മൊ​ഹാ​ലി​:​ ​ഇ​തി​ഹാ​സ ​ഇ​ന്ത്യ​ൻ​ ​അ​ത്‌​ല​റ്റ് ​മി​ൽ​ഖാ​ ​സിം​ഗി​ന്റെ​ ​ഭാ​ര്യ​യും​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​വോ​ളി​ബാ​ൾ​ ​ടീ​മി​ന്റെ​ ​മു​ൻ​ ​ക്യാ​പ്ട​നു​മാ​യ​ ​നി​ർ​മ്മൽ​ ​മി​ൽ​ഖാ​ ​സിം​ഗ് ​അ​ന്ത​രി​ച്ചു.​ 85​ ​വ​യ​സാ​യി​രു​ന്നു.​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​ചി​കി​ത്സ​യി​ലി​രി​ക്കേയാ​ണ് ​അ​ന്ത്യം.​

​മേ​യി​ലാ​ണ് ​നി​ർമ്മ​ലി​ന് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​​പ​ഞ്ചാ​ബ് ​ഗ​വ​ൺ​മെ​ന്റി​ന്റെ​ ​സ്പോ​ർ​ട്സ് ​ഫോ​‌​ർ​വു​മ​ൺ​ ​പ​ദ​വി​യും​ ​നി​ർ​മ്മ​ൽ​ ​വ​ഹി​ച്ചി​രു​ന്നു.​ ​ര​ണ്ടാ​ഴ്ച്ച​ ​മു​മ്പ് ​മി​ൽ​ഖാ​ ​സിം​ഗും​ ​കൊ​വി​ഡ് ​പോ​സി​റ്റീ​വ് ​ആ​യി​രു​ന്നു.​ ​
തു​ട​ർ​ന്ന് ​ജൂ​ൺ​ ​ആ​ദ്യ​വാ​രം​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​ഡി​സ്ചാ​ർ​ജ്ജാ​യ​ ​ശേ​ഷം​ ​ര​ക്ത​ത്തി​ൽ​ ​ഓ​ക്സി​ജ​ന്റ് ​അ​ള​വ് ​കു​റ​ഞ്ഞ​തി​നാ​ൽ​ ​വീ​ണ്ടും​ ​ഐ.​സി.​യു​വി​ൽ​ ​ആ​യി​രു​ന്നു മിൽഖ.​ ​നി​ല​വി​ൽ​ ​ഛ​ണ്ഡീ​ഗ​ഡി​ലെ​ ​വീ​ട്ടി​ൽ​ ​ഐ​സൊ​ലേ​ഷ​നി​ലാ​ണ് ​​ ​മിൽഖ.