petrol

ന്യൂഡൽഹി: രാജ്യത്ത്​ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന്​ 29പൈസയും ഡീസലിന്​ 31 പൈസയുമാണ്​ കൂട്ടിയത്​. തിരുവനന്തപുരത്ത്​ പെട്രോൾ വില 98.45 രൂപയായി. ഡീസലിന്​ 93.79​ രൂപയും. നേരത്തെ പ്രീമിയം പെട്രോൾ വില കേരളത്തിൽ​ 100 കടന്നിരുന്നു. 42 ദിവസത്തിനിടെ 24-ാമത്തെ തവണയാണ്​ ഇന്ധനവില കൂട്ടുന്നത്​.