shick

പാട്രിക്ക് ഷിക്കിന്റെ മികവിൽ ചെക്ക് റിപ്പബ്ലിക്ക് സ്കോട്ട്‌ലൻഡിനെ കീഴടക്കി

ഗ്ലാ​സ്ഗൗ​:​ ​പ​ത്താം​ ​ന​മ്പ​ർ​ ​താ​രം​ ​പാ​ട്രി​ക്ക് ​ഷി​ക്കി​ന്റെ​ ​ബൂ​ട്ടി​ൽ​ ​നി​ന്ന് ​യൂ​റോ​ ​ച​രി​ത്ര​ത്തി​ലെ​ ​ത​ന്നെ​ ​ഏറ്റവും​ ​മി​ക​ച്ച​ ​ഗോ​ളു​ക​ളി​ലൊ​ന്ന് ​പി​റ​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ചെ​ക്ക് ​റി​പ്പ​ബ്ലി​ക്ക് 2​-0​ത്തി​ന് ​സ്‌​കോട്ട്‌ലൻ​ഡി​നെ​ ​കീ​ഴ​ട​ക്കി.​ ​ഇ​ര​ട്ട​ഗോ​ളു​ക​ൾ​ ​നേ​ടി​ ​ഷി​ക്കാ​ണ് ​ചെ​ക്കി​നെ​ ​വി​ജ​യ​തീ​ര​ത്ത് ​എ​ത്തി​ച്ച​ത്.​ ​ചെ​ക്കി​നാ​യി​ ​ക​ഴി​ഞ്ഞ​ 11​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഷി​ക്കി​ന്റെ​ ​എ​ട്ടാം​ ​ഗോ​ളാ​ണി​ത്.​ ​ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ അ​വ​സാ​ന​ ​നി​മി​ഷം​ ​വ​രെ​ ​തി​രി​ച്ച​ടി​ക്കാ​നാ​യി​ ​സ്കോ​ട്ട്‌ലൻ​ഡ് ​കി​ണ​ഞ്ഞ് ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ഫി​നി​ഷിം​ഗി​ലെ​ ​പി​ഴ​വു​ക​ളും​ ​ചെ​ക്ക് ​ഗോ​ളി​ ​വാ​ക്ലി​ക്കി​ന്റെ​ ​മി​ക​വും​ ​അ​വ​ർ​ക്ക് ​വി​ല​ങ്ങ് ​ത​ടി​യാ​യി.42​-ാം​ ​മി​നി​റ്റി​ലാ​യി​രു​ന്നു​ ​ഷി​ക്കി​ന്റെ​ ​ആ​ദ്യ​ ​ഗോ​ൾ.​ ​വ്ലാ​ഡി​മി​ർ​ ​കൗ​ഫ​ലി​ന്റെ​ ​ക്രോ​സ് ​മി​ക​ച്ചൊ​രു​ ​ഹെ​ഡ്ഡ​റി​ലൂ​ടെ​ ​ഷി​ക്ക് ​വ​ല​യി​ലെ​ത്തി​ച്ചു.​
​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ 52​-ാം​ ​മി​നി​ട്ടി​ലാ​യി​രു​ന്നു​ ​ഷി​ക്കി​ന്റെ​ ​വ​ണ്ട​ർ​ ​ഗോ​ൾ​ ​വ​ന്ന​ത് . ചെ​ക്ക് ​ടീ​മി​ന്റെ​ ​കൗ​ണ്ട​ർ​ ​അ​റ്റാ​ക്കി​ൽ​ ​നി​ന്നാ​യി​രു​ന്നു​ ​ഗോ​ളി​ന്റെ​ ​പി​റ​വി.​ ​സോ​സെ​ക് ​ന​ൽ​കി​യ​ ​പാ​സ് ​സ്വീ​ക​രി​ച്ച് ​സ്‌​കോ​ട്ട്‌​ല​ൻ​ഡ് ​ഹാ​ഫി​ലേ​ക്ക് ​ക​യ​റി​യ​ ​ഷി​ക്ക് ​ഗോ​ൾ​കീ​പ്പ​ർ ​മാ​ർ​ഷ​ൽ​ ​സ്ഥാ​നം​ ​തെ​റ്റി​നി​ൽ​ക്കു​ന്ന​ത് ​ക​ണ്ടു.​ ​ഈ​ ​അ​വ​സ​രം​ ​മു​ത​ലെ​ടു​ത്ത് ​ഷി​ക്കി​ന്റെ​ ​ഇ​ടം​കാ​ല​ൻ​ ​ക​ർ​വ് ​ഷോ​ട്ട് ​പു​റ​കോ​ട്ടോ​ടി​യ​ ​മാ​ർ​ഷ​ലി​ന് ​യാ​തൊ​രു​ ​അ​വ​സ​ര​വും​ ​ന​ൽ​കാ​തെ​ ​വ​ല​യി​ലാ​വു​ക​യാ​യി​രു​ന്നു.​ ​ഏ​ക​ദേ​ശം​ 45​ ​മീ​റ്റ​ർ​ ​അ​ക​ലെ​ ​നി​ന്നാ​യി​രു​ന്നു​ ​ഷി​ക്കി​ന്റെ​ ​ഈ​ ​ഷോ​ട്ട്.​