pathanapuram

കൊല്ലം: പത്തനാപുരത്ത് ബോംബ് കണ്ടെത്തിയ സംഭവത്തിൽ ഭീകരവാദ ബന്ധമുണ്ടെന്ന് സംശയം. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ ടി എസ്) കേസ് അന്വേഷിക്കും. പ്രദേശത്ത് പൊലീസും എ ടി എസും സംയുക്തമായി ഇന്ന് പരിശോധന നടത്തും.

ചില തീവ്രസംഘടനകൾ പ്രദേശത്ത് ആയുധ പരിശീലനം നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. സംഭവത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ വിശദാംശങ്ങൾ തേടി. രണ്ട് മാസം മുൻപ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇവിടെ അന്വേഷണം നടത്തിയിരുന്നു.

പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് സ്ഥിരം പരിശോധന നടത്താറുണ്ട്. ഇത്തരത്തിൽ ഇന്നലെ പരിശോധന നടത്തിയപ്പോഴാണ് ജെലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവ കണ്ടെത്തിയത്.