കോഴഞ്ചേരി : തോട്ടപ്പുഴശേരി പഞ്ചായത്തിലെ ചരൽക്കുന്നിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സിയിൽ കഴിയുന്ന കൊവിഡ് ബാധിതരോട് പഞ്ചായത്ത് അധികൃതർ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ വിതരണം ചെയ്യുന്ന പൊതിച്ചോറിൽ ഉപയോഗപ്രദമായ കറികളോ വിഭവങ്ങളോ ഇല്ല. ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് ഇവിടെ നൽകുന്നത്. കഴിഞ്ഞ കുറെ നാളുകളായി സ്ഥിതി ഇതാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണിത്. സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ ശക്തമായ സമരം ആരംഭിക്കുമെന്നും, ഇതു സംബന്ധിച്ച പരാതി ഉന്നത അധികാരികൾക്ക് നൽകിയതായും പാർട്ടി ലോക്കൽ സെക്രട്ടറി ആർ.ഡോണി അറിയിച്ചു.