അതിമനോഹരമായ പൂക്കളുള്ള ചെടിയാണ് അരളി. സ്വദേശം മെക്‌സിക്കോ സർവ്വസാധാരണയായി ക്ഷേത്രങ്ങളിൽ അർച്ചനക്കായി ഉപയോഗിക്കുന്ന പൂവാണിത്. ഇതിന്റെ ശാസ്ത്രനാമം നീരിയം ഒലിയാണ്ടർ. സസ്യകുടുംബം അപ്പോസൈനേസിയേ പൂക്കൾക്ക് കോളാമ്പിയുടെ ആകൃതിയാണ്. കായ്‌കൾക്ക് പച്ചനിറമാണ്. ചുവപ്പ്, മഞ്ഞ, വെള്ള, റോസ് നിറങ്ങളിലുള്ള അരളിയുണ്ട്. അരളിക്കറയ്‌ക്ക് വിഷമുള്ളതാണ്. വിഷദ്രവ്യങ്ങളുടെ കൂട്ടത്തിലാണ് അരളിക്ക് സ്ഥാനമെങ്കിലും ഇതിന്റെ ചില ഭാഗങ്ങൾ ചെറിയ അളവിൽ ഔഷധമായും ഉപയോഗിച്ചുവരുന്നു.ശ്വാസകോശരോഗങ്ങൾ, ചുമ, മലേറിയ, ഹൃദ്‌രോഗങ്ങൾ എന്നിവയ്‌ക്ക് അരളിയിൽ നിന്നും യഥാവിധി തയ്യാറാക്കുന്ന മരുന്നുകൾ ഉപയോഗിക്കാറുള്ളതായി അറിയുന്നു. അരളി പൂക്കുന്നത് മാർച്ച് ഏപ്രിലിലും ജൂലായ് മുതൽ ഒക്ടോബർ മാസങ്ങളിലുമാണ്. കമ്പ് മുറിച്ച് നട്ട് തൈ ഉല്പാദിപ്പിക്കാം. നമ്മുടെ പൂന്തോട്ടങ്ങൾക്ക് മനോഹാരതയേകാൻ കഴിയുന്ന അരളി സർവ്വസാധാരണമായ ഒരുനാട്ടുപൂവാണ്.