രാജ്യത്ത് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. കുത്തിവയ്‌പെടുക്കുന്ന ചിത്രങ്ങൾ താരങ്ങൾ ഉൾപ്പടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. നേരത്തെ മോഹൻലാലും, നടി അഹാന കൃഷ്ണയുമൊക്കെ വാക്‌സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അത്തരത്തിൽ കുത്തിവയ്‌പെടുക്കുന്ന ഒരു നടിയുടെ ചിത്രം കൂടി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആരാണ് ആ നടിയെന്നല്ലേ? അത് മറ്റാരുമല്ല, 'അഡാർ ലൗവിലൂടെ' സിനിമാ പ്രേമികളുടെ പ്രിയങ്കരിയായി മാറിയ പ്രിയ വാര്യരാണ് ആ താരം.ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.