liquor

മധുര: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മദ്യശാലകളും പൂട്ടി. ഇതോടെ വെള‌ളംകുടി മുട്ടി വിഷമത്തിലായത് നിരവധി മദ്യപന്മാരാണ്. ഇപ്പോൾ ലോക്ഡൗൺ ഇളവുകളെ തുട‌‌ർന്ന് മദ്യശാലകൾ തുറക്കാൻ പല സംസ്ഥാനങ്ങളും തീരുമാനിച്ചതോടെ ഇത്തരക്കാരുടെ സന്തോഷപ്രകടനങ്ങൾ ഒന്നുകാണേണ്ടതുതന്നെയാണ്.

തമിഴ്‌നാട്ടിൽ 27 ജില്ലകളിൽ കൊവിഡ് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതോടെ നിശ്‌ചിത സമയം മദ്യവിൽപനശാലകൾ തുറക്കാൻ അനുമതിയും ഇവിടങ്ങളിൽ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ മധുരയിലെ ഒരു മദ്യവിൽപനശാലയുടെ മുന്നിൽ നിന്നുള‌ള കാഴ്‌ചയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

ഏറെനാളായി അടഞ്ഞുകിടന്ന മദ്യശാല തുറക്കുമ്പോൾ ആരതിയുഴിയുന്ന മദ്യപൻ അതിന് ശേഷം മദ്യംവാങ്ങി തിരികെയെത്തി മദ്യക്കുപ്പികൾ തൊട്ട് വണങ്ങുകയാണ്. തമിഴ്‌നാട് സംസ്ഥാന മാ‌ർക്കറ്റിംഗ് കോർപറേഷന്റെ ഷോപ്പിലാണ് ഈ സംഭവം. ഇയാൾ മദ്യം വാങ്ങുന്നതും മറ്റ് സംഭവങ്ങളും സ്ഥലത്തെത്തിയ മറ്റ് ചില‌ർ മൊബൈലിൽ പക‌‌ർത്തുന്നതും വീഡിയോയിൽ കാണാം.

#WATCH | A local in Madurai worships bottles of liquor after Tamil Nadu govt permits the reopening of liquor shops in the state pic.twitter.com/sIp9LUR0GM

— ANI (@ANI) June 14, 2021

മുൻപ് ഒരു വയോധിക മധുരയിലെ മദ്യഷാപ്പിൽ മദ്യം വാങ്ങാനെത്തുന്നത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. തമിഴ്‌നാട്ടിൽ ജൂൺ 29 വരെ ലോക്ഡൗൺ നീട്ടിയെങ്കിലും. രോഗബാധ കുറഞ്ഞ ജില്ലകളിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.