ഈ വാരം ഓ മൈ ഗോഡിൽ പ്രശസ്ത പ്രാങ്ക് അവതാരകൻ സാബു പ്ലാങ്കവിളയെ പറ്റിച്ച എപ്പിസോഡാണ് പുറത്തുവന്നത്. ഓ മൈ ഗോഡ് ഷൂട്ടിംഗിൽ പ്രാങ്കിനായി കൊണ്ടുവരുന്ന വ്യക്തി ഇടയ്ക്കു വച്ച് സ്ഥലം വിടുന്നതാണ് ആദ്യ രംഗം അതേ വിഷയത്തിൽ പ്രാങ്ക് ഷോയിൽ സജീവമാകാത്തതിന്റെ പേരിൽ സാബുവിനെതിരെ വർത്തമാനം തുടങ്ങുന്നു.
പ്രാങ്കിൽ സജീവമാകാൻ കഴിയാത്തതിലുള്ള യാഥാർത്ഥ്യം എന്തായിരുന്നു എന്ന് വ്യക്തമാക്കാൻ സാബു തുടങ്ങുന്നുണ്ടെങ്കിലും സഹ അവതാരകൻ ഫ്രാൻസിസും ഓ മൈ ഗോഡ് ക്രൂ മെമ്പേഴ്സും അത് ചെവിക്കൊള്ളാൻ തയ്യാറാവുന്നില്ല. തുടർന്ന് മുൾമുനയിൽ നിറുത്തിയ നിമിഷങ്ങൾക്ക് ശേഷം സാബുവിനെ പറ്റിച്ചതായി പറയുമ്പോൾ എല്ലാവരും ഒത്ത് ചിരിക്കുന്നു.