സോയ മസാല കട്ലറ്റ്
ചേരുവകൾ
സോയാചങ്ങ്സ് -100
ഉരുളക്കിഴങ്ങ് - 200
സവാള അരിഞ്ഞത് - 1 ടേബിൾസ്പൂൺ
ഇഞ്ചി അരിഞ്ഞത് - ടേബിൾസ്പൂൺ
പച്ചമുളക് അരിഞ്ഞത് - 1 ടേബിൾസ്പൂൺ
കറിവേപ്പില - 1 തണ്ട്
മല്ലിയില - 1 തണ്ട്
മഞ്ഞൾപ്പൊടി - 1/4 ടേബിൾസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
ഗരം മസാലപ്പൊടി - 1 ടീസ്പൂൺ
പെരുംജീരകപ്പൊടി - 1 ടീസ്പൂൺ
കുരുമുളകുപൊടി - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
എണ്ണ - വറുക്കാൻ ആവശ്യത്തിന്
റൊട്ടിപ്പൊടി - 1 കപ്പ്
മുട്ട - 2 എണ്ണം
തയ്യാറാക്കുന്ന വിധം
സോയചങ്ങ്സ് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞ് നന്നായി ഉടയ്ക്കുക. ഒരു ഫ്രൈയിംഗ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയും ഇഞ്ചിയും വഴറ്റുക. പച്ചമുളകും സവാളയുമിട്ട് നന്നായി മൂക്കുന്നതുവരെ വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാലപ്പൊടി എന്നിവയിട്ട് കുറച്ച് വെള്ളമൊഴിച്ച് വേവിക്കുക.
അതിലേക്ക് ഉടച്ചുവച്ച കിഴങ്ങും സോയയും ഇട്ട് നന്നായി ഉലർത്തുക. പെരുംജീരകപ്പൊടിയും ഉപ്പുമിട്ട്, മല്ലിയിലയിട്ട് ഇളക്കി വാങ്ങുക. തണുത്ത ശേഷം ചെയറി ഉരുളപിടിച്ച് കട്ലെറ്റ് രൂപത്തിലാക്കി മുട്ട അടിച്ചതിൽമുക്കി, റൊട്ടിപ്പൊടിയിൽ തട്ടിപ്പൊത്തിയെടുത്ത് ചൂടുള്ള എണ്ണയിൽ വറുത്തുകോരുക.
പാലക് കട്ലറ്റ്
ചേരുവകൾ
പൊടിയായി അരിഞ്ഞ പാലക്ക്ചീര - 1 കപ്പ്
ഉരുളക്കിഴങ്ങ് - 2
കടലപ്പരിപ്പ് - 2 ടേബിൾസ്പൂൺ
പൊടിയായി അരിഞ്ഞ പച്ചമുളക് - 1
ഗരം മസാലപ്പൊടി - 1/4 ടീസ്പൂൺ
മുളക്പൊടി - 1/4 ടീസ്പൂൺ
റൊട്ടിപ്പൊടി - 3 ടേബിൾ സ്പൂൺ
എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് ഉടച്ചെടുക്കുക. കടലപ്പരിപ്പ് വേവിച്ച് ഉടച്ച് മയപ്പെടുത്തുക. പാലക് ചീര, മല്ലിയില, പച്ചമുളക് എന്നിവ യോജിപ്പിക്കുക. ഇതിൽ ഗരം മസാലപ്പൊടിയും ഉരുളക്കിഴങ്ങും കടലപ്പരിപ്പും ചേർത്ത് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കുക. ഓരോ ഉരുളയും കട്ലെറ്റിന്റെ ആകൃതിയിലാക്കി റൊട്ടിപ്പൊടിയിൽ തട്ടിപ്പൊത്തി ചൂടായ എണ്ണയിൽ വറുത്ത് കോരുക.
പനീർകട്ലറ്റ്
ചേരുവകൾ
പനീർ - 500 ഗ്രാം
ഉരുളക്കിഴങ്ങ് - 250 ഗ്രാം
സവാള - 500 ഗ്രാം
പച്ചമുളക് - 50 ഗ്രാം
ഇഞ്ചി - 50 ഗ്രാം
മീറ്റ് മസാല - 50 ഗ്രാം
മുട്ട - 2 എണ്ണം
വെളിച്ചെണ്ണ - 500 ഗ്രാം
ബ്രെഡ് പൊടി - 200 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പനീറിന്റെ 2/3 ഭാഗം അറുത്ത് ചെറുതായി ചതച്ചെടുക്കുക. കുറച്ച് മസാലയും ഉപ്പും ചേർത്ത് ചെറുതായി വേവിക്കുക. ഉരുളക്കിഴഞ്ഞ് പുഴുങ്ങിപ്പൊടിക്കുക. ബാക്കിയുള്ള പനീർ 1/3 ഭാഗം കൂടി പൊടിച്ച് ഉരുളക്കിഴങ്ങുമായി യോജിപ്പിക്കുക. അല്പം ചൂടാക്കിയ ശേഷം സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില തുടങ്ങിയവ ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയിൽ വഴറ്റി എടുക്കുക. മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. പനീർ വറുത്തതും മറ്റ് കൂട്ടുകളും ഒന്നിച്ചു ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമുള്ള ആകൃതിയിൽ പരത്തുക. മുട്ടയുടെ വെള്ള നന്നായി അടിച്ച് പതപ്പിക്കുക. പരത്തിവച്ചിരിക്കുന്ന പനീർകൂട്ട് അടിച്ച് പതപ്പിച്ച് മുട്ടയുടെ വെള്ളക്കരുവിൽ മുക്കി റൊട്ടിപ്പൊടിയിൽ തട്ടിപ്പൊത്തി വെളിച്ചെണ്ണയിൽ വറുത്ത് കോരുക.