eriksen

കോപ്പൻഹേഗൻ: .യൂറോ കപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീണ ഡെൻമാർക്കിന്റെ ക്രിസ്ത്യൻ എറിക്സൺ ആശുപത്രി കിടക്കയിൽ നിന്ന് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. തനിക്ക് സുഖമാണെന്നും എങ്കിൽ പോലും ഇനിയും ചില പരിശോധനകൾ നടത്താനുള്ളതിനാൽ കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നും എറിക്സൺ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.

യൂറോ കപ്പിൽ ഇനിയുള്ള മത്സരങ്ങളിൽ തനിക്ക് പങ്കെടുക്കുവാൻ സാധിക്കില്ലെങ്കിലും ഡെന്മാർക്കിനെ ആശുപത്രി കിടക്കയിൽ നിന്ന് തന്നാൽ കഴിയുമ്പോലെ പിന്തുണയ്ക്കുമെന്ന് താരം പറഞ്ഞു.

View this post on Instagram

A post shared by Christian Eriksen (@chriseriksen8)