lockdown

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ കൂടുതൽ നീട്ടുന്നത് ജനജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് കൊവിഡ് അവലോകന യോഗത്തിൽ അഭിപ്രായം. ജൂൺ 17 മുതൽ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാകും നിയന്ത്രണമുണ്ടാകുക.

ടിപിആർ എട്ട് ശതമാനത്തിൽ കുറവുള‌ളയിടത്ത് ഇളവുകൾ അനുവദിക്കും 8 മുതൽ 30 ഉള‌ളയിടത്ത് നിയന്ത്രണങ്ങൾ ഭാഗികമായി നടപ്പാക്കും. 30ന് മുകളിൽ ടിപിആർ ഉള‌ളയിടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ പോലെ കർശന നടപടിയാകും ഉണ്ടാകുക. 20 ശതമാനത്തിന് മുകളിൽ ടിപിആർ ഉള‌ളയിടങ്ങളിൽ ലോക്ഡൗൺ തുടരും. ടിപിആ‌ർ കുറഞ്ഞയിടങ്ങളിൽ മറ്റന്നാൾ മുതൽ തന്നെ ഇളവുകളുണ്ടാകും. സംസ്ഥാനവ്യാപകമായ നിയന്ത്രണങ്ങളെക്കാൾ പ്രാദേശികമായ നിയന്ത്രണങ്ങളാണ് ഫലംചെയ്യുകയെന്നാണ് സംസ്ഥാന സർക്കാരിനുള‌ളത്.

പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകളുടെ പ്രവർത്തനം സംബന്ധിച്ചുമുള‌ള കാര്യങ്ങൾ അവലോകന യോഗത്തിൽ ചർച്ച ചെയ്യുകയാണ്. ജില്ലകൾ തോറുമുള‌ള യാത്രയിലും തീരുമാനമുണ്ടാകും.ഇളവുകളും വിശദമായ തീരുമാനങ്ങളും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്നും അറിയാനാകും.