sajitha-rahman

​ ​ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് ​പൊ​ലീ​സ് ​റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം​​/​ പാ​ല​ക്കാ​ട്​:​ ​നെ​ന്മാ​റ​യി​ൽ​ ​കാ​മു​കി​യെ​ ​പ​ത്ത് ​വ​ർ​ഷം​ ​വീ​ട്ടി​ലെ​ ​ഒ​റ്റ​മു​റി​യി​ൽ​ ​ഒ​ളി​പ്പി​ച്ചു​ ​താ​മ​സി​പ്പി​ച്ച​ ​സംഭവത്തി​ൽ​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​തെ​ളി​വെ​ടുത്തു.​ ​റ​ഹ്മാ​നും​ ​സ​ജി​ത​യും​ ​താ​മ​സി​ക്കു​ന്ന​ ​വി​ത്ത​ന​ശേ​രി​യി​ൽ​ ​എ​ത്തി​യാ​ണ് ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​എം.​സി.​ ​ജോ​സ​ഫൈ​ൻ,​​​ ​അം​ഗം​ ​ഷി​ജി​ ​ശി​വ​ജി,​​​ ​ഷാ​ഹി​ദ​ ​ക​മാ​ൽ​ ​എ​ന്നി​വ​രാ​ണ് ​റ​ഹ്‌​മാ​ന്റെ​ ​വീ​ട്ടി​ലെ​ത്തി​ ​തെ​ളി​വെ​ടു​ത്ത​ത്.​ ​രാ​വി​ലെ​ 10​ ​മ​ണി​യോ​ടെ​ ​എ​ത്തി​യ​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​റ​ഹ്മാ​നോ​ടും​ ​സ​ജി​ത​യോ​ടും​ ​സം​സാ​രി​ച്ചു.​ ​ത​ങ്ങ​ൾ​ ​ഇ​ത്ര​യും​കാ​ലം​ ​ഒ​രു​മി​ച്ച് ​താ​മ​സി​ക്കു​ക​യാ​യി​രു​ന്നെ​ന്നും​ ​ഇ​രു​വ​രും​ ​പ​റ​ഞ്ഞു.​ ​യാ​തൊ​രു​വി​ധ​ ​ബു​ദ്ധി​മു​ട്ടും​ ​ത​നി​ക്ക് ​റ​ഹ്മാ​ന്റെ​ ​വീ​ട്ടി​ൽ​ ​ഉ​ണ്ടാ​യി​ല്ല.​ ​റ​ഹ്മാ​നൊ​പ്പം​ ​തു​ട​ർ​ന്നും​ ​താ​മ​സി​ക്കാ​നാ​ണ് ​ത​നി​ക്ക് ​താ​ത്​പ​ര്യ​മെ​ന്ന് ​സ​ജി​ത​യും​ ​പ​റ​ഞ്ഞു.​ ​ഇ​നി​യെ​ങ്കി​ലും​ ​ത​ങ്ങ​ളെ​ ​സ്വ​സ്ഥ​മാ​യി​ ​ജീ​വി​ക്കാ​ൻ​ ​വി​ട​ണ​മെ​ന്നും​ ​ഇ​രു​വ​രും​ ​ക​മ്മി​ഷ​നോ​ട് ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​ക​മ്മി​ഷ​ൻ​ ​പി​ന്നീ​ട് ​അ​യി​ലൂ​രി​ലെ​ത്തി​ ​മാ​താ​പി​താ​ക്ക​ളെ​യും​ ​ക​ണ്ടു.


അ​തേ​സ​മ​യം,​​​ ​റ​ഹ്മാ​ന്റെയും​ ​സ​ജി​ത​യു​ടെ​ ​പ​ത്ത് ​വ​ർ​ഷ​ത്തെ​ ​ഒ​ളി​വ് ​ജീ​വി​ത​ത്തി​ൽ​ ​യാ​തൊ​രു​ ​അ​സ്വാ​ഭാ​വി​ക​ത​യോ​ ​ദു​രൂ​ഹ​ത​യോ​ ​ഇ​ല്ലെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​നെ​ന്മാ​റ​ ​പൊ​ലീ​സ് ​വ​നി​താ​ ​ക​മ്മി​ഷ​ന് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി.​ ​റ​ഹ്മാ​ന്റെ​ ​വീ​ട്ടി​ൽ​ ​ഒ​ളി​ച്ച് ​താ​മ​സി​ച്ച​ ​സ​ജി​ത​ ​പ​റ​ഞ്ഞ​തെ​ല്ലാം​ ​സ​ത്യ​മാ​ണെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​മൊ​ഴി​ ​സാ​ധൂ​ക​രി​ക്കു​ന്ന​ ​തെ​ളി​വു​ക​ളും​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ഇ​രു​വ​രു​ടെ​യും​ ​മൊ​ഴി​ക​ളി​ൽ​ ​വൈ​രു​ദ്ധ്യ​മി​ല്ലെ​ന്നും​ ​പൊ​ലീ​സ് ​നെ​ന്മാ​റ​ ​സി.​ഐ​യു​ടെ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.​ ​സം​ഭ​വ​ത്തി​ൽ​ ​ദു​രൂ​ഹ​ത​ ​നീ​ക്കാ​നും​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ലം​ഘ​നം​ ​ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് ​പ​രി​ശോ​ധി​ച്ച് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​നു​മാ​ണ് ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​പൊ​ലീ​സി​നോ​ട് ​റി​പ്പോ​ർ​ട്ട് ​തേ​ടി​യ​ത്.