ന്യൂഡൽഹി: വിചിത്രവും തമാശ നിറഞ്ഞതുമായി ട്വീറ്റുകൾ ചെയ്യുന്നതിന്റെ കാര്യത്തിൽ പേരുകേട്ടയാളാണ് ടെസ്ല സി.ഇ.ഒ എലോൺ മസ്ക്. അദ്ദേഹത്തിന്റെ ട്വീറ്റുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവയ്ക്കാറുണ്ട്. 'അനോണിമസ്' എന്നാ അന്താരാഷ്ട്ര ഹാക്കറർ സംഘവുമായി ബന്ധപ്പെട്ടായിരുന്നു മസ്കിൻറെ അടുത്തകാലത്തെ ഒരു ട്വീറ്റ്.
ശ്രദ്ധ ആകർഷിക്കുന്നതിയായി എന്തും ചെയ്യുന്ന, അവനവന്റെ ഗുണങ്ങളിൽ മതിമറക്കുന്ന സമ്പന്നനായ സുഹൃത്ത് എന്ന് മസ്കിനെ വിശേഷിപ്പിക്കുന്ന ഒരു വീഡിയോ 'അനോണിമസ്' ഒരാഴ്ച മുൻപ് പോസ്റ്റ് ചെയ്തിരുന്നു. ഈ ആരോപണത്തിന് ഒരു മീമിലൂടെയാണ് മക്സ് ട്വിറ്ററിൽ മറുപടി നൽകിയത്.
'അനോണിമസ്' വീഡിയോ പങ്കിട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് മസ്ക് ട്വിറ്റർ ഹാൻഡിലിൽ മീം പങ്കിട്ടത്. അനോണിമസിനെ സൂചിപ്പിക്കുന്ന മാസ്ക് ധരിച്ച വ്യക്തിയുടെ ചിത്രവും രണ്ട് ജീവിതം നയിക്കുന്നത് എന്ന അർത്ഥത്തിലുള്ള ഒരു വാചകവുമാണ് മീമിലുളളത്. ഏതായാലും തന്റെ യഥാർത്ഥ വ്യക്തിത്വം മറച്ചുവച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത ഹാക്കർ സംഘത്തിനെതിരായ മക്സിന്റെ ട്വീറ്റ് ട്വിറ്ററിൽ വെെറലായിട്ടുണ്ട്.
— Elon Musk (@elonmusk) June 14, 2021