erikson

കോപ്പൻഹേഗൻ:യൂറോയിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞു വീണതിനെത്തുടർന്ന് ചികിത്സയിലായിരിക്കുന്ന ഡെൻമാർക്ക് പ്ലേമേക്കർ ക്രിസ്റ്റ്യൻ എറിക്‌സൺ ആശുപത്രിയിൽ നിന്നുള്ള തന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് എല്ലാ പിന്തുണയ്ക്കും നന്ദിയറിയിച്ചുള്ള സന്ദേശവും ചിത്രവും എറിക്സൺ പുറത്തുവിട്ടത്.

സന്ദേശത്തിൽ നിന്ന്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിങ്ങളുടെ എല്ലാ മനോഹരമായ സന്ദേശങ്ങൾക്കും നന്ദി. ഞാനും കുടുംബവും ആ സന്ദേശങ്ങളെയെല്ലാം വളരെയധികം വിലമതിക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ഞാൻ സുഖമായിരിക്കുന്നു. ഇനിയും ചില പരിശോധനകൾക്ക് വിധേയമാകാനുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ ഡെൻമാർക്കിനായി ആരവമുയർത്താൻ ഞാനുണ്ടാകും.' എറിക്സൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.