india

ന്യൂഡൽഹി: 18ന് തുടങ്ങുന്ന ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു. വെറ്റ്റൻ പേസർ ഉമേഷ് യാദവിനേയും യുവപേസർ മുഹമ്മദ് സിറാജിനേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്കിൽ നിന്ന് മോചിതരായ ഷാമിയും വിഹാരിയും കൊഹ്‌ലി നയിക്കകുന്ന ടീമിലുണ്ട്.

ടീം: കൊഹ്‌ലി,​ രോഹിത്,​ ശുഭ്‌മാൻ,​പുജാര,​രഹാനെ,​വിഹാരി,​പന്ത്,​ സാഹ,​അശ്വിൻ,​ജഡേജ,​ബുംര,​ഇശാന്ത്,​ ഷമി,​ഉമേഷ്,​സിറാജ്.

ന്യൂസിലൻഡ് ടീമും റെഡി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയിയുടെ എതിരാളികളായ ന്യൂസിലൻഡും അവരുടെ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന ക്യാപ്ടൻ കേൻ വില്ല്യംസണും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബി.ജെ വാൾട്ടിങും ടീമിലുണ്ട്. സ്പെഷ്യലിസ്റ്റ് സ്പിന്നറായ അജാക്സ് പട്ടേലിനേയും ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസം അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് കിവികൾ.

ടീം: വില്യംസൺ,ബ്ലൻഡൽ, ബൗൾട്ട്, കോൺവേ,ഗ്രാൻഡ്ഹോമ്മെ,ഹെൻട്രി,ജാമിസൺ,ലതാം,നിക്കോളാസ്,പട്ടേൽ,സൗത്തി,ടെയ്ലർ,വാഗ്നർ,വാൾട്ടിംഗ്,യംഗ്.