ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന കൊവിഡ്-19 എന്ന മഹാമാരിക്കെതിരെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹാദരം അർപ്പിച്ചു കൊണ്ട് ശൂരനാടിന്റെ സാംസ്കാരിക കൂട്ടായ്മ തയ്യാറാക്കിയിരിക്കുന്ന "നമ്മൾ പൊരുതും നമ്മൾ ജയിക്കും"- എന്ന ഗാനം ശ്രദ്ധ നേടുന്നു.
പ്രത്യാശ ഉയർത്തുന്ന ഗാനം കൊവിഡ് പ്രതിരോധത്തിൽ നിസ്തുല സേവനം നടത്തി വരുന്ന ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കുമാണ് സമർപ്പിച്ചിരിക്കുന്നത്. ഈ ഗാനം പതാരം സ്കൂളിലെ അധ്യാപകനായ പി.ജി സുനിൽ കുമാർ രചനയും, സംഗീതജ്ഞനായ മുഹമ്മദ് റാഫി സംഗീതം നൽകി, അസിം സലിം ആലപിച്ചിരിക്കുന്നു.
ഇരുളടഞ്ഞ പ്രതീക്ഷ നശിച്ച നാളുകളിൽ നിന്നും ജ്വലിക്കുന്ന താരകമായി ഉയരുന്ന കേരളത്തിന്റെ കുറ്റമറ്റ രോഗ പ്രതിരോധ സംവിധാനങ്ങളേയും നിരാലംബർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന സാംസ്കാരിക പ്രവർത്തകരേയും നന്ദിപൂർവ്വം സ്മരിക്കുന്ന ഗാനത്തിന്റെ ക്രിയാത്മകസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നന്ദു പത്മകുമാറാണ്. അതിജീവനത്തിന്റെ പാതയിൽ കരുത്തോടെ മുന്നേറുന്ന കേരള ജനതയ്ക്ക് ഊർജ്ജം പകരുന്ന ഗാനം ജനഹൃദയങ്ങൾ കീഴടക്കുകയാണ്.