നിരവധി സ്ത്രീകളിൽ നിന്നും ലൈംഗിക പീഡനാരോപണം നേരിടുന്ന റാപ്പർ വേടനെ അനുകൂലിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ഹരീഷ് പേരടിയെ വിമർശിച്ചുകൊണ്ട് കുറിപ്പ്. 'മൂവീ സ്ട്രീറ്റ്' എന്ന സിനിമാസ്വാദകരുടെ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ നിധിൻ വിഎൻ എന്ന യുവാവാണ് നടനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തുവന്നത്.
റേപ്പിനെയും ലൈംഗികാതിക്രമങ്ങളെയും എങ്ങനെയാണ് ഇത്രയും നിസ്സാരവത്കരിക്കാൻ കഴിയുന്നതെന്നും ലിംഗാധിഷ്ഠിതമായ അധികാരത്തിൽ നിന്നുകൊണ്ടാണ് നടൻ ഇത്തരത്തിലെ അഭിപ്രായം പറയുന്നതെന്നും നിധിൻ തന്റെ കുറിപ്പിലൂടെ ആരോപിക്കുന്നു.
ഭക്ഷണം മോഷ്ടിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട മധുവും 'കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന' വേടനും പട്ടിണിയുടെ ഇരകളാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുന്നത്. വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകൾ ഉണ്ടെന്നും നടൻ തന്റെ കുറിപ്പിലൂടെ പറഞ്ഞിരുന്നു.
നിധിൻ വി എന്നിന്റെ കുറിപ്പ് ചുവടെ:
'എന്തൊരു വൃത്തികേടാണിത്! നിങ്ങൾക്കെങ്ങനെയാണ് ലൈംഗികാതിക്രമങ്ങളെ ഇങ്ങനെ നിസ്സാരവൽകരിക്കാനാവുന്നത്?
താനെന്ത് മനുഷ്യനാടോ? Rape -പോലും നിസ്സാരവൽകരിച്ച്, റെയ്പിസ്റ്റിനെ മധുവുമായി താരതമ്യപ്പെടുത്തുന്നു. രണ്ടും ഒരേപോലെയെന്ന് Normalise ചെയ്യുന്നു.
ലിംഗാധിഷ്ഠിതമായ അധികാരത്തിൽ നിന്നു കൊണ്ട് തന്നെയാണ് നിങ്ങളിത് പറയുന്നത്. Survivors ആയ സ്ത്രീകളെ മറന്ന് ഇത്തരം ഐക്യപ്പെടലുകൾ അശ്ലീലമാണ്.
NB: മറ്റ് മനുഷ്യരെ, അവരുടെ ഇടങ്ങളെ അംഗീകരിക്കാത്ത മനുഷ്യരോടു തന്നെയാണ് സംസാരിക്കുന്നതെന്നറിയാം, മാറ്റം എളുപ്പം സാധ്യമാകില്ലെന്നും. നിങ്ങളുടെ അധികാരബോധങ്ങളോട് നിരന്തരം കലഹിക്കും.'
ഹരീഷ് പേരടിയുടെ പോസ്റ്റ്:
content details: post against hareesh peraadis statement in support of rapper vedan.