ന്യൂഡൽഹി: ഗാസിയാബാദിൽ മുസ്ലീം വയോധികനെ ആക്രമിച്ച സംഭവത്തെ വിമർശിച്ചുകൊണ്ടുളള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് നേതാവ് നുണകളിലൂടെ വിഷം പരത്തുകയാണ്. ഉത്തർപ്രദേശിലെ ജനങ്ങളെ അപകീർത്തിപ്പെടുത്തുന്നതും അപമാനിക്കുന്നതും അവസാനിപ്പിക്കണമെന്നും യോഗി ആവശ്യപ്പെട്ടു.
ശ്രീരാമൻ നൽകുന്ന ആദ്യ പാഠം സത്യം പറയുക എന്നതാണ്. അത് നിങ്ങൾ ജീവിതത്തിൽ ഒരിക്കൽ പോലും ചെയ്തിട്ടില്ല. പൊലീസ് സത്യം കണ്ടെത്തിയതിനുശേഷവും സമൂഹത്തിൽ വിഷം പരത്തിക്കൊണ്ടിരിക്കുന്നതിൽ നിങ്ങൾക്ക് ലജ്ജ തോന്നേണ്ടതാണ്. അധികാരത്തിന്റെ അത്യാഗ്രഹത്തിൽ മാനവികത അപമാനിക്കപ്പെടുന്നു. ഉത്തർപ്രദേശിലെ ജനങ്ങളെ അപമാനിക്കുന്നതും അപകീർത്തിപ്പെടുന്നതും ഉപേക്ഷിക്കൂ എന്നും യോഗി ട്വിറ്റ് ചെയ്തു.
प्रभु श्री राम की पहली सीख है-"सत्य बोलना" जो आपने कभी जीवन में किया नहीं।
— Yogi Adityanath (@myogiadityanath) June 15, 2021
शर्म आनी चाहिए कि पुलिस द्वारा सच्चाई बताने के बाद भी आप समाज में जहर फैलाने में लगे हैं।
सत्ता के लालच में मानवता को शर्मसार कर रहे हैं। उत्तर प्रदेश की जनता को अपमानित करना, उन्हें बदनाम करना छोड़ दें। pic.twitter.com/FOn0SJLVqP
ജൂൺ അഞ്ചിന് ഒരു സംഘം ആളുകൾ ലോണിയിൽ നിന്നും അബ്ദുൾ സമദ് എന്ന വ്യക്തിയെ തട്ടിക്കൊണ്ട് പോകുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പാകിസ്ഥാൻ ചാരനാണെന്ന് ആരോപിച്ച് അവരിൽ ഒരാൾ സമദിന്റെ താടി മുറിച്ചുമാറ്റി. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ സംഭവുമായി ബന്ധപ്പെട്ട്, ജയ് ശ്രീരാം വിളിക്കാത്തതിന് വൃദ്ധനെ മർദ്ദിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. ശ്രീരാമന്റെ യഥാർത്ഥ ഭക്തൻ ഇത് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. ഇത്തരം ക്രൂരത മനുഷ്യത്വത്തിൽ നിന്നും ഏറെ അകലെയാണെന്നും സമൂഹത്തിനും മതത്തിനും നാണക്കേടാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ മതപരമായ കാരണങ്ങൾ ഒന്നും തന്നെയില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.
मैं ये मानने को तैयार नहीं हूँ कि श्रीराम के सच्चे भक्त ऐसा कर सकते हैं।
— Rahul Gandhi (@RahulGandhi) June 15, 2021
ऐसी क्रूरता मानवता से कोसों दूर है और समाज व धर्म दोनों के लिए शर्मनाक है। pic.twitter.com/wHzMUDSknG