banana-tree

നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് വാഴപ്പിണ്ടി. നാരുകൾ ധാരാളമടങ്ങിയ വാഴപ്പിണ്ടിക്ക് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. പല അസുഖങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത മരുന്നായ വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഫൈബറുകൾ അടങ്ങിയതിനാൽ പ്രമേഹത്തിനും ദഹനത്തിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ്.

വൃക്കയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യം നീക്കി കിഡ്‌നി സ്റ്റോണ്‍ ഒഴിവാക്കാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കുന്നു. മൂത്രാശയ രോഗങ്ങള്‍ക്ക് ദിവസേന ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

ശരീരത്തിലെ വിഷാശംങ്ങൾ നീക്കാൻ കഴിവുള്ളതിനാൽ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും പ്രതിരോധിക്കാൻ ഇത് ഫലപ്രദമാണ്. രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് അസിഡിറ്റി ഒഴിവാക്കി വയറ്റിലെ അള്‍സര്‍ ബാധയെ തടയാൻ സഹായിക്കുന്നു. ശരീരത്തില്‍ രക്തം കട്ട പിടിയ്ക്കുന്നത് തടഞ്ഞ് രക്തപ്രവാഹം സുഗമമാക്കുന്നതിനും വാഴപ്പിണ്ടി ജ്യൂസ് ഫലപ്രദമാണ്.