vvv

ലണ്ടൻ: ബ്രെക്​സിറ്റിനു ശേഷമുള്ള ആദ്യ സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പുവെച്ച്​ ബ്രിട്ടൻ. ആസ്​ട്രേലിയയുമായാണ് ബ്രിട്ടൻ വ്യാപാര കരാറിലേർപ്പെട്ടത്. ബ്രിട്ടീഷ്​ ഉൽപന്നങ്ങൾക്ക്​ തീരുവ ഒഴിവാക്കിക്കൊണ്ടുള്ള കരാറാണ്​ ആസ്​ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി ബോറിസ്​ ജോൺസൺ ഒപ്പുവെച്ചതെന്ന്​ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.ആസ്​ട്രേലിയയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ തുടക്കമാണിതെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ പറഞ്ഞു.

കരാർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പുതിയ കരാർ പ്രകാരം ആസ്​ട്രേലിയയിൽനിന്നുള്ള മധുരപലഹാരങ്ങൾ ,വൈൻ, നീന്തൽ വസ്​​ത്രങ്ങൾ എന്നിവയുടെ തീരുവ എടുത്തുകളയും. ബ്രിട്ടീഷ്​ ഉൽപന്നങ്ങളായ ബിസ്​കറ്റുകൾ, ,കാറുകൾ ,വിസ്​കി, സെറാമിക്​ എന്നിവ തുച്ഛമായ വിലക്ക്​ ആസ്​ട്രേലിയക്ക്​ നൽകും. തങ്ങളുടെ 15ാമത്തെ സ്വതന്ത്രവ്യാപാര കരാറിലാണ് ആസ്​ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഒപ്പു വച്ചത്.