vvvv

വാഷിംഗ്ടൺ : കൊവിഡ്​ വാക്​സിൻ ദീർഘകാലത്തേക്ക്​ ഫലം ചെയ്യണമെങ്കിൽ ബൂസ്​റ്റർ ഡോസ്​ വേണമെന്ന്​ പഠനം. നിലവിൽ രണ്ട്​ ഡോസ്​ വാക്​സിനാണ്​ ജനങ്ങൾക്ക്​ നൽകുന്നത്​. പൊതുവേ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കൊവിഡിൽ നിന്ന് സുരക്ഷിതരാണെന്ന പഠനങ്ങൾ നേരത്തേ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയിലും യു.എസിലും മറ്റ്​ ചില യൂറോപ്യൻ രാജ്യങ്ങളിലും നടത്തിയ പഠനത്തിലാണ്​ ബൂസ്റ്റർ ഡോസ് കൂടി എടുത്താൽ മാത്രമേ വൈറസിൽ നിന്ന് പൂർണ സുരക്ഷ ഉറപ്പു വരുത്താൻ കഴിയൂവെന്ന് തെളിഞ്ഞിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വൈകാതെ ലഭിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ബൂസ്​റ്റർ ഡോസിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും ​എയിംസിലെ ഡോക്​ടറായ സഞ്​ജീവ്​ സിൻഹ പറഞ്ഞു. ഡാറ്റയുടെ അടിസ്ഥാനത്തിൽ മാത്രമാവും ഇക്കാര്യത്തിൽ തുടർ തീരുമാനങ്ങളുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമുഖ മെഡിക്കൽ ജേണലിൽ നടത്തിയ പഠനത്തി​ന്റെ അടിസ്ഥാനത്തിലാണ്​ വാക്​സിൻ ഇടവേള വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്​.