ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ ടെലിവിഷൻ താരം പേൾ വി. പുരിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. അഞ്ചുവയസുളള കുട്ടിയെ സിനിമാ സെറ്റിൽ വച്ച് പീഡിപ്പിച്ചു എന്ന പരാതിയിലാണ് നടനെ ജൂൺ നാലിന് വാലിബ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടത് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
രണ്ട് വർഷം മുൻപ് നടന്ന കേസിലാണ് നടനെ അറസ്റ്റ് ചെയ്തത്. 2019ൽ കുട്ടിയുടെ പിതാവ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. നേരത്തെ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. അടുത്തകാലത്താണ് കുട്ടി പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പോള്‍ പുരിക്ക് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന മാതാവിനൊപ്പം പീഡനത്തിനിരയാ പെണ്‍കുട്ടി ഷൂട്ടിംഗ് സെറ്റ് സന്ദര്‍ശിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പോക്സോ കേസ് ചുമത്തിയാണ് നടനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ടെലിവിഷന്‍ മേഖലയിലെ സഹപ്രവര്‍ത്തകരടക്കമുള്ളവര്‍ പേൾ നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.