portugal

ബു​ഡാ​പെ​സ്‌​റ്റ്:​ ​യൂ​റോ​യി​ൽ​ ​ഗ്രൂ​പ്പ് ​എ​ഫി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ 83​-ാം​ ​മി​നി​ട്ടു​വ​രെ​ ​സ​മ​നി​ല​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ ​ഹ​ങ്ക​റി​യെ​ ​അ​ടു​ത്ത​ ​ഒ​മ്പ​ത് ​മി​നി​ട്ടി​നു​ള്ളി​ൽ​ ​നേ​ടി​യ​ ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ക്ക് ​തോ​ൽ​പ്പി​ച്ച് ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​പോ​ർ​ച്ചു​ഗ​ലി​ന് ​ഗം​ഭീ​ര​ ​തു​ട​ക്കം.​ ​പെ​നാ​ൽ​റ്റി​യി​ൽ​ ​നി​ന്നു​ൾ​പ്പെ​ടെ​ ​ഇ​ര​ട്ട​ഗോ​ളു​മാ​യി​ ​തി​ള​ങ്ങി​യ​ ​പ​റ​ങ്കി​പ്പ​ട​നാ​യ​ക​ൻ​ ​ക്രി​സ്‌​റ്റ്യാ​നൊ​ ​റൊ​ണാ​ൾ​ഡോ​ ​ടീ​മി​നെ​ ​വി​ജ​യ​തീ​ര​ത്തേ​ക്ക് ​മു​ന്നി​ൽ​ ​നി​ന്ന് ​ന​യി​ച്ചു. യൂ​റോ​ക​പ്പ് ​ച​രി​ത്ര​ത്തി​ൽ​ ​ഏറ്റവും​ ​കൂ​ടു​ത​ൽ​ ​ഗോ​ൾ​ ​നേ​ടി​യ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡും​ ​റൊ​ണാ​ൾ​ഡോ​ ​ഈ​മ​ത്സ​ര​ത്തി​ൽ​ ​നേ​ടി.

അ​വ​സാ​ന​ ​നി​മി​ഷ​ങ്ങ​ൾ​ ​വ​രെ​ ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ക​ളി​ക്കാ​രി​ൽ​ ​ഒ​രാ​ളാ​യ​ ​റൊ​ണാ​ൾ​ഡോ​യും​ ​ബ്രൂ​ണോ​ ​ഫെർ​ണാ​ണ്ട​സും​ ​ബെ​ർ​ണാ​ഡോ​ ​​സി​ൽ​വ​യും​ ​എ​ല്ലാം​ ​ഉ​ൾ​പ്പെ​ട്ട​ ​പോ​ർ​ച്ചു​ഗ​ലി​നെ​ ​പി​ടി​ച്ചു​ ​കെ​ട്ടാ​നാ​യി​ ​എ​ന്ന​തി​ൽ​ ​ഹ​ങ്ക​റി​ ​അ​ഭി​ന​ന്ദ​നം​ ​അ​ർ​ഹി​ക്കു​ന്നു.​ 80​-ാം​ ​മി​നി​ട്ടി​ൽ​ ​അ​വ​രു​ടെ​ ​താ​രം​ ​ലോ​വ്റ​ൻ​സി​ക്സ് ​പോ​ർ​ച്ചു​ഗ​ൽ​ ​വ​ല​യി​ൽ​ ​പ​ന്തെ​ത്തി​ച്ചെ​ങ്കി​ലും​ ​ഓ​ഫ് ​സൈ​ഡാ​യി.
84​-ാം​ ​മി​നി​റ്റി​ൽ​ ​റാ​ഫേ​ൽ​ ​ഗു​റെ​യ്‌​റോ​യാ​ണ് ​പോ​ർ​ച്ചു​ഗ​ലി​ന് ​ലീ​ഡ് ​ന​ൽ​കി​യ​ത്.​ ​പോ​സ്‌​റ്റി​ലേ​ക്കു​ള്ള​ ​റാ​ഫ​ ​സി​ൽ​വ​യു​ടെ​ ​ഷോ​ട്ട് ​ഹം​ഗ​റി​ ​താ​ര​ത്തി​ന്റെ​ ​ദേ​ഹ​ത്ത് ​ത​ട്ടി​ ​തെ​റി​ച്ചെ​ത്തി​യ​ത് ​ഗു​റെ​യ്‌​റോ​യു​ടെ​ ​മു​ന്നി​ലേ​ക്കാ​ണ്.​ ​അ​ദ്ദേ​ഹം​ ​പ​ന്ത് ​പി​ടി​ച്ചെ​ടു​ത്ത് ​കൃ​ത്യ​മാ​യി​ ​വ​ല​കു​ലു​ക്കി.​ഗോ​ൾ​ ​വ​ഴ​ങ്ങി​യ​തോ​ടെ​ ​പ​ത​റി​യ​ ​ഹ​ങ്ക​റി​ 87​-ാം​ ​മി​നി​ട്ടി​ൽ​ ​പെ​നാ​ൽറ്റിയി​ലൂ​ടെ​ ​വീ​ണ്ടും​ ​ഗോ​ൾ​ ​വ​ഴ​ങ്ങി.​ റാ​ഫ​ ​സി​ൽ​വ​യെ​ ​വീ​ഴ്ത്തി​യ​തി​ന് ​ല​ഭി​ച്ച​ ​പെ​നാ​ൽ​റ്റി​ ​റൊ​ണാ​ൾ​ഡോ​ ​ഗോ​ളാ​ക്കു​ക​യാ​യി​രു​ന്നു. ഈ​ ​ഗോ​ളോ​ടെ​ ​യൂ​റോ​ ​ക​പ്പി​ൽ​ ​ഏ​റ്റവും​ ​കൂ​ടു​ത​ൽ​ ​ഗോ​ൾ​ ​നേ​ടു​ന്ന​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡ് ​ഫ്രാ​ൻ​സി​ന്റെ​ ​മി​ഷേ​ൽ​ ​പ്ലാ​റ്റി​നി​യെ​ ​(9​ഗോ​ൾ​ ​)​​​ ​മ​റി​ക​ട​ന്ന് ​റൊ​ണാ​ൾ​ഡോ​ ​സ്വ​ന്ത​മാ​ക്കി.​ ​ ക​ളി​തീ​രാ​റാ​ക​വേ​ 92​-ാം​ ​മി​നി​ട്ടി​ലാ​ണ് ​റൊ​ണാ​ൾ​ഡോ​ ​പോ​ർ​ച്ചു​ഗ​ലി​ന്റെ​ ​മൂ​ന്നാം​ ​ഗോ​ൾ​ ​നേ​ടി​യ​ത്.