pineapple-

കുറവിലങ്ങാട് : വീട്ടിൽ ചാരായം വാറ്റുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് കുറവിലങ്ങാട് എക്‌സൈസ് നടത്തിയ പരിശോധനയിൽ കാണക്കാരി കണ്ടംചിറ എബിൻ ബേബിയുടെ (30) അടുക്കളയിൽ നിന്ന് കുക്കറിൽ വാറ്റിയ രണ്ട് ലിറ്റർ ചാരായം കണ്ടെടുത്തു. പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളുടെ വീട്ടിൽ സാമൂഹിക വിരുദ്ധർ കൂട്ടം കൂടുന്നതായും പൈനാപ്പിൾ കൊണ്ടുപോകുന്നതായും വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാളുടെ വീട് നിരീക്ഷണത്തിലായിരുന്നുവെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൾ അഷ്റഫ് പറഞ്ഞു. വെൽഡിംഗ് തൊഴിലാളിയായ പ്രതി ഒരു ലിറ്റർ ചാരായത്തിന് 3000 രൂപയാണ് ഈടാക്കിയിരുന്നത്. ഇയാളുടെ വീടിനു സമീപം ആളുകൾ മദ്യപിച്ച് തമ്മിൽ അടിപിടി കൂടുന്നതും പതിവായിരുന്നു.